24.6 C
Kottayam
Friday, June 5, 2026

വീട് കയറി ആക്രമിച്ചിട്ടില്ല; ‘ചെകുത്താനെ’തിരെ മാനനഷ്ടക്കേസ് നൽകി ബാല

Must read

കൊച്ചി : ചെകുത്താൻ എന്ന് വിളിക്കുന്ന യുട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് നൽകി നടൻ ബാല. അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് അജുവിന് വക്കീൽ നോട്ടീസ് അയച്ചു. താൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ പ്രസ്താവനയെന്ന് ബാല നോട്ടീസിൽ പറയുന്നു. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് തോക്കുമായി വീട്ടിൽ കയറി അക്രമിച്ചു, വീട്ടുപകരണങ്ങൾ നശിപ്പിച്ചു എന്നിങ്ങനെ ആയിരുന്നു അജു അലക്സ് ബാലയ്ക്ക് എതിരെ നടത്തിയ ആക്ഷേപം. ഇത് ചൂണ്ടിക്കാട്ടി അജു പൊലീസിൽ പരാതി നൽകുകയും ബാലയ്ക്ക് എതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് ബാല, അജുവിനെതിരെ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. 

യുട്യൂബർ തനിക്കെതിരെ അപകീർത്തിപരമായ പ്രസ്താവനയാണ് സോഷ്യൽ മീഡിയ വഴി നടത്തിയിട്ടുള്ളത്. അത് തന്റെ ബിസിനസിനെയും തന്നെ വിശ്വസിക്കുന്നവരുടെ ഇടയിലും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ പ്രസ്താവനയിൽ, ആക്ഷേപം ഉന്നയിച്ച അതേ പ്ലാറ്റ്ഫോം വഴി പരസ്യമായി ഖേദം പ്രകടിപ്പിക്കണം. അപകീർത്തിയ്ക്ക് ഇടയാക്കിയ വീഡിയോ പിൻവലിക്കണമെന്നും ബാല നോട്ടീസിൽ ആവശ്യപ്പെടുന്നു. അത് മൂന്ന് ദിവസത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ കേസുമായി മുന്നോട്ട് പോകും എന്നും ബാല പറയുന്നു. 

ഇതോടൊപ്പം തന്നെ പാലാരിവട്ടം പൊലീസിൽ അജു അലക്സിനെതിരെ ക്രിമിനൽ കേസും ബാല നൽകിയിട്ടുണ്ട്. തനിക്കെതിരെ അജു ​ഗൂഢാലോചന നടത്തി എന്നാണ് ഈ പരാതിയിൽ ബാല പറയുന്നത്. ഇതുസംബന്ധിച്ച അന്വേഷണം നടത്തി നടപടി വേണമെന്നാണ് ബാലയുടെ പരാതിയിൽ പറയുന്നത്. 

- Advertisement -

ഓഗസ്റ്റ് 5നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബാലയ്ക്ക് എതിരെ കേസ് എടുക്കുകയും ചെയ്തു. അജുവിന്റെ സുഹൃത്ത്  മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നായിരുന്നു എഫ്ഐആര്‍. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പറഞ്ഞിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week