24.5 C
Kottayam
Friday, June 5, 2026

എത്രകാലം എന്നറിയില്ല,ഞാന്‍ പോയാൽ മകളെ നിങ്ങള്‍ നോക്കണം, വികാരാധീനനായി ബാല

Must read

കൊച്ചി:മകളെ കുറേ കാലത്തിന് ശേഷം കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച്‌ നടൻ ബാല. ഈ ഓണം തനിക്കൊരു സ്‌പെഷല്‍ ഓണമാണെന്ന് ബാല പറഞ്ഞു.

തൻ്റെ മകളെ, പാപ്പുവിനെ കണ്ടുവെന്നും, മകളെ കാണാനുണ്ടായ സാഹചര്യം പറയാൻ തനിക്ക് ചെറിയ ഭയമുണ്ടെന്നും പ്രമുഖ യൂട്യൂബ് ചാനലായ മൂവീ വേള്‍ഡ് മീഡിയയുടെ ഓണാഘോഷത്തില്‍ വെച്ച്‌ ബാല പറഞ്ഞു.

ബാല പറഞ്ഞത്

ഈ ഓണം എനിക്കൊരു സ്‌പെഷല്‍ ഓണമാണ്. ഞാനെൻ്റെ മകളെ , എൻ്റെ പാപ്പുവിനെ കണ്ടു. എനിക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരിക്കുകയാണ്. എത്രകാലം ഈ ഭൂമിയില്‍ ഞാൻ ജീവിച്ചിരിക്കുമെന്നു എനിക്കറിയില്ല. ഞാൻ പോയിക്കഴിഞ്ഞാല്‍ എൻ്റെ മകളെ നിങ്ങളെല്ലാവരും നോക്കണം . അതോര്‍ത്തിട്ടാണ് ഞാൻ എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നത്.

- Advertisement -

എൻ്റെ ഓരോ നിമിഷവും മകള്‍ക്കുവേണ്ടിയാണ്. എൻ്റെ മകളെ ഞാൻ ദൂരത്തുനിന്നാണ് കണ്ടത്. എനിക്കതാണ് ദൈവം വിധിച്ചത്. ഞാൻ പോയാലും ഞാൻ ചെയ്ത നന്മകള്‍ എൻ്റെ മകളുടെ രക്തത്തിലുണ്ടാവുമെന്ന് എനിക്കറിയാം. കൂടാതെ അവളെ നിങ്ങളെല്ലാവരും നോക്കുമെന്ന ഉറപ്പും എനിക്കുണ്ട്.

- Advertisement -

മകളെ കാണാനുണ്ടായ സാഹചര്യം പറയാൻ എനിക്ക് ചെറിയ ഭയമുണ്ട്, കാരണം ഇപ്പോള്‍ അവള്‍ എവിടെയോ ഇരുന്ന് എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്, അതുകൂടി നിന്നുപോവുമോ എന്നൊരു ഭയമാണുള്ളത്. പക്ഷെ ചില നിയമങ്ങള്‍ കള്ളന്മാര്‍ക്ക് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സത്യസന്ധമായി ഇരിക്കുന്നവന് മനസ്സില്‍ കഷ്ടപ്പാടും ഉണ്ടാവും. അതാണ് വിധി, അതാണ് ഇപ്പോഴത്തെ ലോകം. ഒരു അച്ഛനെയും മകളെയും വേര്‍പിരിക്കാനുള്ള ശാസ്ത്രമോ, മതമോ, ദൈവമോ ഇവിടെയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week