28.2 C
Kottayam
Friday, June 5, 2026

ഫോണ്‍ വിളിച്ചിട്ട് ഞാന്‍ എടുത്തില്ല, നഷ്ടമായത് എക്കാലത്തേയും ഹിറ്റ് ചിത്രം; മനസുതുറന്ന് ആസിഫ്

Must read

ഫോണ്‍ വിളിച്ചാല്‍ എടുക്കാതിരിക്കുക എന്നത് തന്റെ മോശം സ്വഭാവങ്ങളില്‍ ഒന്നാണെന്നും അതുകാരണം തനിക്ക് നഷ്ടമായ ചിത്രങ്ങള്‍ ഏറെയാണെന്നും പറയുകയാണ് നടന്‍ ആസിഫ് അലി. താന്‍ നോ പറഞ്ഞ ചിത്രങ്ങള്‍ നഷ്ടപ്പെട്ടതോര്‍ത്ത് വിഷമമില്ലെന്നും എന്നാല്‍ തന്റെയടുത്തേക്ക് എത്താന്‍ പറ്റാതെ പോയ നല്ല ഒരുപാട് സിനിമകള്‍ ഉണ്ടെന്നും ആസിഫ് കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ നോ പറഞ്ഞ സിനിമകളെ കുറിച്ച് ചിന്തിച്ച് എനിക്ക് ഒരിക്കലും നഷ്ടം തോന്നിയിട്ടില്ല. എനിക്ക് മനസിലാവാത്ത സിനിമകളോടാണ് ഞാന്‍ നോ പറഞ്ഞിട്ടുള്ളത്. പക്ഷേ എന്റെ അടുത്തേക്ക് എത്താന്‍ പറ്റാതെ പോയ ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു.

എന്റെ ഏറ്റവും വലിയ മോശം സ്വഭാവം എന്നത് ഞാന്‍ ഫോണ്‍ എടുക്കില്ലെന്നതായിരുന്നു. അതുകൊണ്ട് എനിക്ക് ഒരുപാട് നല്ല സിനിമകള്‍ നഷ്ടമായിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ തന്നെ വലിയൊരു മാറ്റമുണ്ടാക്കിയ ഒരു സിനിമയുടെ 100ാം ദിവസത്തിന്റെ ആഘോഷത്തിന് പോകുമ്പോള്‍ ആ സിനിമയുടെ സംവിധായകന്‍ എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ആസിഫായിരുന്നു ഈ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നതെന്ന്. ആ സിനിമ ഏതെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ അത് എനിക്ക് വെച്ചിരുന്ന സിനിമായിരുന്നില്ലെന്ന് കരുതി സമാധാനിച്ചു,” ആസിഫ് പറയുന്നു.

വേറെ ആളുകള്‍ ചെയ്ത സിനിമ അത് നമ്മളെ വെച്ച് ചെയ്തിരുന്നെങ്കില്‍ എന്ന് തോന്നിയ സന്ദര്‍ഭം ഉണ്ടോ എന്ന ചോദ്യത്തിന് ‘പ്രേമം’ എന്നായിരുന്നു ആസിഫിന്റെ മറുപടി. ഞാന്‍ അത് നിവിനോടും പറഞ്ഞിട്ടുണ്ട്. ആ സിനിമ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് കരുതിയിട്ടുണ്ട്. അങ്ങനെയുള്ള പാട്ടുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് കരുതിയിട്ടുണ്ട്. ഞാന്‍ ചെയ്യാതെ ഹിറ്റായ എല്ലാ സിനിമകളും ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. നിവിന്‍ അത്രയും ഭംഗിയായി ചെയ്തതുകൊണ്ടാണ് ആ ക്യാരക്ടറിനോട് നമുക്ക് ഇഷ്ടം തോന്നുന്നത്, ആസിഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week