CrimeKeralaNews

കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതിന് ഹോട്ടലിൽ അതിക്രമം: ഗ്രേഡ് എസ്ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: ബാലുശ്ശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ നടപടി. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബാലുശേരി അറപ്പീടികയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രാധാകൃഷ്ണൻ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. എസ്.ഐ. മദ്യപിച്ചിരുന്നതായാണ് വിവരം.

കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതാണ് എസ്.ഐ യെ പ്രകോപിതനാക്കിയതെന്നാണ് ജീവനക്കാരുടെ ആരോപണം. ഭക്ഷണം കഴിച്ച് സ്ഥിരമായി പണം നൽകാതെ പോകുന്നതായും ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തൽ, മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് രാധാകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button