EntertainmentKeralaNews
‘ആക്ഷൻ ഹീറോ ബിജു ‘ വിലെ വില്ലൻ നടൻ പ്രസാദ് തൂങ്ങി മരിച്ച നിലയിൽ
നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കളമശേരി സ്വദേശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള സിനിമകളില്‍ പ്രസാദ് അഭിനയിച്ചിട്ടുണ്ട്. ഇബ, കര്‍മാനി എന്നി സിനിമകളിലും വില്ലന്‍ വേഷങ്ങളില്‍ എത്തി. ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News