24.7 C
Kottayam
Monday, June 8, 2026

അവസരം കുറഞ്ഞു, അടവ് മുടങ്ങി, വീടിന് ജപ്തി നോട്ടീസെത്തി, ജീവിക്കാൻ ലോട്ടറി വിറ്റ് ആക്ഷൻ ഹീറോ ബിജുവിലെ നടി

Must read

ആലപ്പുഴ: ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നർമ്മം കലർന്ന സംഭാഷണങ്ങളിലൂടെ  നമ്മെ ഏറെ ചിരിപ്പിച്ച മേരിയെ ആരും മറന്നുകാണില്ല. ഓർമകളിൽ എന്നും നിൽക്കുന്ന  ആ ചിരി രംഗങ്ങൾ നമുക്ക് സമ്മാനിച്ച മേരിയുടെ ജീവിതം ഇന്ന് ഇങ്ങനെയാണ്. ആലപ്പുഴ ജില്ലയിലെ അരൂർ ദേശീയ പാതയിൽ ലോട്ടറി വിൽക്കുകയാണവർ. യാത്രക്കിടയിൽ ദേശീയപാതയിൽ ഇവരെ കണ്ടവരെല്ലാം മേരിയെ തിരിച്ചറിയും.  ആക്ഷൻ ഹീറോ ബിജു എന്ന സിനിമ കണ്ടവരാരും മറക്കാത്ത ആ മുഖം ചെറു പുഞ്ചിരിയോടെ അവരെയെല്ലാം വരവേൽക്കും. 

എന്നാൽ പുറത്തുകാണുന്ന ആ ചിരിക്കപ്പുറം മനസിൽ വലിയ ബാധ്യതകളുടെ ഭാരവുമായാണ് മേരി റോഡരികിൽ ലോട്ടറി വിൽക്കുന്നത് . മകളെ വിവാഹം കഴിപ്പിച്ചയച്ചു. ഒപ്പമുള്ള മകൻ രോഗബാധിതനാണ്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും സിനിമയിൽ പ്രതീക്ഷ വെച്ചായിരുന്നു ഒരു വീടെന്ന സ്വപ്നവുമായി മേരി മുന്നിട്ടിറങ്ങിയത്. ഇതിനായി ജില്ലാ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് വീട് പണിതു. അവസരങ്ങൾ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി.  ഒടുവിൽ ജപ്തി നോട്ടീസും എത്തി. 

തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു മേരിക്ക് ആക്ഷൻ ഹീറോ ബിജുവിൽ അവസരം ലഭിച്ചത്. എന്നാൽ കൊവിഡ് തീർത്ത പ്രതിസന്ധി അന്നം മുട്ടിച്ചപ്പോഴാണ് ജീവിക്കാൻ മേരി ലോട്ടറി വിൽപ്പന തുടങ്ങിയത്. രാവിലെ ആറരയ്ക്ക് തുടങ്ങുന്ന ലോട്ടറി വിൽപ്പന ഉച്ചവരെ നീളും.  കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ട്.

- Advertisement -

അതിലേക്ക്  സിനിമയിൽ നിന്ന് ആരുടെയെങ്കിലും ഒരു വിളി പ്രതീക്ഷിച്ചാണ് മേരിയുടെ ഇപ്പോഴത്തെ യാത്ര.  എഴുപുന്ന ചാണിയിൽ  ലക്ഷംവീട് കോളനി വീട്ടിലാണ് മേരിയുടെ താമസം.  നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് മേരിശ്രദ്ധിക്കപ്പെട്ടത്.  ആക്ഷൻ ഹീറോയ്ക്ക് പിന്നാലെ നിരവധി പരസ്യങ്ങളിലും മേരി വേഷമിട്ടിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week