28.8 C
Kottayam
Thursday, June 4, 2026

ജയിലിൽ നിന്ന് പരിചയപ്പെട്ടവർ പുറത്തിറങ്ങി കഞ്ചാവിന്റെ മൊത്ത വിൽപ്പന;രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

Must read

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളില്‍ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരായ യുവാക്കളെ 16.400 കിലോഗ്രാം കഞ്ചാവ് സഹിതം പോലീസ് പിടികൂടി. കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അര്‍വിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് കൊടുവള്ളി, താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് ഇവരെ പിടികൂടിയത്. കൂരാച്ചുണ്ട് പുതുപ്പറമ്പില്‍ കെ.കെ സമീര്‍ (45), കുന്ദമംഗലം കാരന്തൂര്‍ കുഴിമ്പാട്ടില്‍ വീട്ടില്‍  രഞ്ജിത്ത് കുമാര്‍ (42) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് നിന്നും കൊടുവള്ളിയിലേക്ക് ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന സമീറിനെ മദ്രസാ ബസാറില്‍ വെച്ചാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 9.400 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട്-സുല്‍ത്താന്‍ബത്തേരി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്ത് പൊലീസിനെ കണ്ട് ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ 6.900 കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. ജയിലില്‍ വച്ച് പരിചയപ്പെട്ട രണ്ടു പേരും വര്‍ഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തിവരികയാണെന്ന് പോലീസ് പറയുന്നു. 

ഒഡീഷയില്‍ നിന്നും കഞ്ചാവ് വാങ്ങി റോഡ് മാര്‍ഗ്ഗം കോഴിക്കോടും, വയനാടും എത്തിച്ചാണ് വില്‍പന. ഒഡീഷയില്‍ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ എത്തിച്ചു 30,000 രൂപക്ക് വരെ വില്‍ക്കുന്നതാണ് ഇവരുടെ രീതി. രണ്ടുപേരും മുമ്പ് മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്നവരാണ്. സമീറിന്റെ പേരില്‍ പേരാമ്പ്ര, കസബ, മാനന്തവാടി, പാണ്ടിക്കാട്, താമരശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണത്തിനും മലഞ്ചരക്ക് മോഷണത്തിനും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി കെ.എസ് ഷാജി, താമരശ്ശേരി ഡിവൈ.എസ്.പി  പി. പ്രമോദ് എന്നിവരുടെ നിര്‍ദേശപ്രകാരം കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷ്, താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി ജെ.എഎഫ്.സി.എം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week