നടി പായല്‍ ഘോഷിന് നേരെ ആസിഡ് ആക്രമണത്തിന് ശ്രമം

മുംബൈ: നടി പായല്‍ ഘോഷ് മുഖംമൂടിയിട്ട ആളുകളുടെ ആക്രമണത്തിനിരയായി പരിക്കേറ്റുവെന്ന് പരാതി. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുകള്‍ വാങ്ങി മടങ്ങവെയാണ് സംഭവമെന്ന് നടി പറയുന്നു. ഞായറാഴ്ച രാത്രി 10 നാണ് സംഭവം ഉണ്ടായത്. മരുന്നുവാങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറുമ്പോള്‍ മുഖംമൂടി ധരിച്ച പുരുഷന്‍മാര്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു.

അവരുടെ കയ്യില്‍ ആസിഡ് കുപ്പികളുമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഉറക്കെ കരഞ്ഞപ്പോള്‍ അവര്‍ പിന്‍മാറിപോയി എന്ന് നടി പറയുന്നു. ഓര്‍ക്കുമ്പോള്‍ അതിയായ ഭയം തോന്നുന്നു. കൂടാതെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പോലീസില്‍ പരാതിപ്പെടുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം നടത്തിയതിന് പിന്നാലെയാണ് പായല്‍ ഘോഷ് ശ്രദ്ധേയായാവുന്നത്. അനുരാഗ് കശ്യപിനെതിരെ താരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് അനുരാഗ് പോലീസിനോട് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News