ചാലക്കുടി: താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആലോചിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് പ്രചാരണത്തിനെത്തിയതായിരുന്നു അച്ചു ഉമ്മന്‍. സര്‍വേ ഫലങ്ങള്‍ കൂടുതല്‍ ഊര്‍ജ്വസലമായി പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരെ സഹായിച്ചുവെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
‘ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ് ജോസഫ് തന്റെ വളരെ അടുത്ത സുഹൃത്താണ്. അതിനാലാണ് ഇവിടെ പ്രചാരണത്തിന് എത്തിയത്. ചാലക്കുടിയില്‍ സനീഷ് തീര്‍ച്ചയായും വിജയിക്കുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ആര് സ്ഥാനാര്‍ഥിയാവണം എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കേണ്ട കാര്യമാണ്. ചാണ്ടി ഉമ്മന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റിന് അവകാശമുണ്ടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് നേരത്തെ ട്വന്റി 20യിൽ ചേർന്നു. കൊച്ചിയിൽ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാർട്ടിയിൽ ചേർന്നതായി വർഗീസ് ജോർജ് പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ഉമ്മന്റെ ഭർത്താവാണ് വർഗീസ് ജോർജ്.
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് പാർട്ടി അംഗത്വം നൽകിയത്. പാർട്ടിയുടെ ഉപദേശകസമിതി അംഗമായും സെക്രട്ടറിയായും വർഗീസ് ജോർജ് പ്രവർത്തിക്കുകയാണ്.
ദുബായിൽ ഒരു കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് ജോര്‍ജിനെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തത്. താൻ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ട്വൻ്റി 20യുടെ പ്രവര്‍ത്തനങ്ങളിൽ ആകര്‍ഷിക്കപ്പെട്ടാണ് പാര്‍ട്ടിയിൽ ചേരുന്നതെന്നും വര്‍ഗീസ് ജോര്‍ജ് ചടങ്ങിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മൻ്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. ആദ്യവിവാഹബന്ധം വേര്‍പെടുത്തിയ മറിയ ഉമ്മൻ 2014ലാണ് വര്‍ഗീസ് ജോര്‍ജിനെ വിവാഹം ചെയ്തത്.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.കഴിഞ്ഞ ദിവസം നേമത്ത് കെ.മുരളീധരന് വേണ്ടി യും കഴക്കൂട്ടത്ത് എസ്.എസ്.ലാലിനുവേണ്ടിയും പ്രചരണത്തിൻ പങ്കെടുത്തു. കോവളത്ത് എം.വിൻസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തലസ്ഥാത്തെ പരിപാടിയ്ക്ക് ശേഷം കൊല്ലത്ത് എത്തിയ അദ്ദേഹം കുണ്ടറയിൽ കുടുംബസംഗമത്തിലും പൊതുയോഗത്തിലും പങ്കെടുത്തു. രാത്രി കോട്ടയം കുറിച്ചിയിലെ കുടുംബസംഗമത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു.
എൽ.ഡി.എഫിന് തുടർഭരണമാണെന്ന് ഏത് സർവേ പ്രവചിച്ചാലും വിശ്വാസികളെ ചവിട്ട് മെതിച്ച സർക്കാരിന് ജനം വോട്ട് ചെയ്യില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു.ജനത്തിന് വേണ്ടാത്ത സർക്കാർ എങ്ങനെ അധികാരത്തിലെത്തും. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ സർക്കാർ സ്വാധീനം ഉപയോഗിച്ച് വ്യാജ സർവേകൾ പടച്ചുവിടുകയാണ്.
അയ്യപ്പഭക്കതരുടെയും മക്കളുടെയും കണ്ണീർ സന്നിധാനത്തും നാടെങ്ങും വീണിട്ടുണ്ടെങ്കിൽ അതിന് ജനം മറുപടി നൽകും. യുവജനങ്ങളുടെ പ്രയാസങ്ങൾ കേൾക്കാൻ പോലും മനസുകാണിക്കാതെ ആട്ടിപായിച്ച സർക്കാരിന് എന്ത് അടിസ്ഥാനത്തിലാണ് തുടർഭരണം ലഭിക്കുന്നത്. പഠിച്ച് പാസായി റാങ്ക് ലിസ്റ്റിൽ ഇടംനേടിയിട്ടും ജോലിയ്ക്ക് വേണ്ടി ചെറുപ്പക്കാർ മുട്ടിൽ ഇഴഞ്ഞിട്ടും കണ്ണുതുറക്കാത്ത പിണറായി വിജയനും കൂട്ടരും മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുവജനങ്ങളുടെ ശക്തി തിരിച്ചറിയും.തലസ്ഥാനത്തിന് യു.ഡി.എഫ് സർക്കാർ അനുവദിച്ച മെട്രോയും വിഴിഞ്ഞം തുറമുഖപദ്ധതിയും യഥാർത്ഥ്യമാകാത്തത് ഇടതുസർക്കാരിന്റെറ പിടിപ്പുകേടിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു