CrimeKeralaNews

ആലുവയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരൻ, ആളെ തിരിച്ചറിഞ്ഞു; സിസിടിവി നിർണായകം

കൊച്ചി : ആലുവ ചാത്തൻ പുറത്ത് ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു.  കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്വകാര്യഭാഗത്തും പരിക്കുണ്ട്. 

സംഭവത്തിൽ പ്രതികരണവുമായി പ്രദേശവാസി. പുലർച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ഒരാള്‍ കുട്ടിയെയും കൊണ്ടു പോകുന്നത് കണ്ടു. തുടർന്ന് അടുത്തുള്ള രണ്ടുപേരെയും കൂട്ടി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും പ്രദേശവാസി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. നാട്ടുകാരന്‍ തന്നെയാണ് പ്രതി എന്ന് പൊലീസ് അറിയിച്ചു. 

പ്രദേശവാസിയുടെ വാക്കുകൾ ഇങ്ങനെ: ‘‘രണ്ടേകാലിന് എഴുന്നേറ്റു ജനൽ തുറന്നപ്പോൾ ഒരു നിലവിളി കേട്ടു. നോക്കുമ്പോൾ വീട്ടിൽ നിന്ന് അൽപം മാറി ഒരാൾ കുട്ടിയെയും കൊണ്ടു പോകുന്നതു കണ്ടു. അടുത്ത വീടുകളിലെ കുട്ടികളൊന്നും അല്ലെന്നു അപ്പോൾ തന്നെ മനസ്സിലായി. തുടർന്ന് അടുത്തുള്ളവരെ എല്ലാം വിളിച്ച് പരിശോധിച്ചു. മഴയുടെ ശബ്ദത്തിൽ ഒന്നും വ്യക്തമായിരുന്നില്ല.

ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ഒരു കുട്ടി ഓടി വരുന്നു. കുട്ടിയുടെ ശരീരത്തിൽ വസ്ത്രം ഒന്നും ഉണ്ടായിരുന്നില്ല. ഏകദേശം 9 വയസ്സുള്ള കുട്ടിയാണ്. ഞാനും കൂടെയുള്ള രണ്ടു പേരും കൂടി കുട്ടിയെയും കൂട്ടി ഇവരുടെ വീട്ടിലേക്കു പോയി. പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു. പൊലീസ് എത്തി അപ്പോൾ തന്നെ കുട്ടിയെ മെഡിക്കൽകോളജിലേക്കു കൊണ്ടു പോയി.’’– പ്രദേശവാസി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker