കുട്ടനാട്ടിൽ വാഹനങ്ങൾ കത്തിച്ച സംഭവം: പ്രതി പിടിയിൽ

ആലപ്പുഴ: കുട്ടനാട്ടിൽ വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണഞ്ചേരി സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.

കൈനകരി പഞ്ചായത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കാറുകളുമാണ് കത്തിച്ചത്. സ്ഥലത്തെ വഴി വിളക്ക് നശിപ്പിച്ച ശേഷമായിരുന്നു പ്രതിയുടെ പരാക്രമം.

നേരത്തേ, സംഭവം സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമെന്നാണ് നാട്ടുകാർ പറഞ്ഞത്. പുല‍ർച്ചയോടെ ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചതെന്നും നാട്ടുകാ‍ർ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News