26 C
Kottayam
Saturday, June 6, 2026

യശശ്രീ ഷിൻഡെയുടെ കൊലപാതകം പ്രണയപ്പക?;അഞ്ച് ദിവസത്തിന് ശേഷം പ്രതി പിടിയിൽ

Must read

മുംബൈ: മഹാരാഷ്ട്രയിൽ 20കാരിയായ യശശ്രീ ഷിൻഡെയുടെ കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവി മുംബൈയിലെ ഉറാൻ പ്രദേശത്താണ് യശശ്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 5 ദിവസത്തെ തിരച്ചിലിന് ശേഷമാണ് കർണാടകയിലെ ഗുൽബർഗ ജില്ലയിൽ നിന്ന് പ്രതിയായ ദാവൂദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യാർഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വളരെ കാലമായി ഇയാൾ യശശ്രീയെ ശല്യം ചെയ്യുന്നു. യശശ്രീയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദാവൂദ് ഷെയ്‌ക്കിനെതിരെ 2019ൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് ഒന്നര മാസത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞു. 

യശശ്രീയെ വിവാ​ഹം കഴിച്ച് കർണാടകയിലേക്ക് താമസം മാറ്റാൻ പ്രതി ആ​ഗ്രഹിച്ചിരുന്നു. നിരന്തരമായ ശല്യം കാരണം യശശ്രീ ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. എന്നാൽ, ദാവൂദ് തൻ്റെ സുഹൃത്തായ മൊഹ്‌സിൻ്റെ ഫോൺ ഉപയോഗിച്ച് സംസാരിക്കാൻ ശ്രമിച്ചിരുന്നു. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജൂലൈ 22ന് കർണാടക വിട്ട ദാവൂദ് 23ന് നവി മുംബൈയിലെത്തി. അടുത്ത ദിവസം തന്നെ കാണണമെന്ന് യശശ്രീയെ നിർബന്ധിച്ചു. യശശ്രീ ആവശ്യം നിരസിച്ചെതിനെ തുടർന്ന് ദാവൂദ് സ്വകാര്യ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്നാണ് യശശ്രീ കാണാമെന്ന് സമ്മതിച്ചത്. പകുതി ദിവസത്തെ അവധിയെടുത്താണ്  യശശ്രീ ജുയി നഗർ റെയിൽവേ സ്റ്റേഷന് സമീപം ദാവൂദിനെ കണ്ടുമുട്ടിയത്. 

തർക്കത്തിനൊടുവിൽ ദാവൂദ് യശശ്രീയെ കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ചയാണ് യശശ്രീയുടെ മൃതദേഹം നവി മുംബൈയിലെ ഉറാൻ മേഖലയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ദാവൂദ് രണ്ട് കത്തികൾ കൊണ്ടുവന്നിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഉറാനിൽ നിന്ന് തീവണ്ടി മാർ​ഗം പൻവേലിലേക്കും തുടർന്ന് ബസിൽ കർണാടകയിലേക്കും പോയി. ദാവൂദിൻ്റെ പേരുള്ള രണ്ട് ടാറ്റൂകളാണ് യശശ്രീയുടെ ശരീരത്തിൽ കണ്ടെത്തിയത്. യശശ്രീ സ്വയം ശരീരത്തിൽ പച്ചകുത്തിയതാണോ അതോ ദാവൂദ് നിർബന്ധിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week