CrimeKeralaNews

കഞ്ചാവ് കേസിലെ പ്രതി എക്‌സൈസ് ഇൻസ്‌പെക്ടറെ വെട്ടിപരിക്കേൽപ്പിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഇന്‍സ്‌പെക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ബിജുവര്‍ഗീസിനാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ ഷിബു തോമസിനെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ തിരുവല്ല പെരുന്തുരുത്തിയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥന് നേരേ ആക്രമണമുണ്ടായത്. കഞ്ചാവ് കേസില്‍ പ്രതിയായ ഷിബു തോമസിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഷിബു തോമസിനായി ഏറെദിവസങ്ങളായി എക്‌സൈസ് സംഘം അന്വേഷണംനടത്തിവരികയാണ്. വ്യാഴാഴ്ച രാവിലെ ഇയാളെ പിടികൂടാന്‍ എക്‌സൈസ് സംഘം പെരുന്തുരുത്തിയില്‍ എത്തി. ഇതിനിടെയാണ് പ്രതി ഉദ്യോഗസ്ഥനെ ആക്രമിച്ചത്.

എക്‌സൈസ് സ്ംഘത്തിന്റെ പിടിയിലാകുമെന്ന് തോന്നിയതോടെ ഷിബുതോമസ് വടിവാള്‍ കൊണ്ട് ഇന്‍സ്‌പെക്ടറെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. എക്‌സൈസ് വിവരമറിയിച്ചതനുസരിച്ച് പിന്നീട് പോലീസാണ് പ്രതിയെ പിടികൂടിയത്. ഇടതുകൈയ്ക്ക് വെട്ടേറ്റ ഇന്‍സ്‌പെക്ടറെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button