ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം;നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

ഡാലസ്‌:തെലുങ്ക് നടൻ നവീൻ പോളിഷെട്ടിക്ക് വാഹനാപകടത്തിൽ പരിക്ക്. യുഎസ്സിലെ ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടെന്ന് നടന്റെ ടീം സ്ഥിരീകരിച്ചു.

ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേ, വാഹനത്തിന് നിയന്ത്രണം നഷ്ടമായി. അദ്ദേഹം അപകടമൊഴിവാക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടായി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇത് സംഭവിച്ചതെന്നും നടൻ ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു.

ഏജന്റ് സായി ശ്രീനിവാസ അത്രേയ, ചിച്ചോരെ, ജാതി രത്നലു തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് നവീൻ പോളിഷെട്ടി. അനുഷ്ക ഷെട്ടി നായികയായ മിസ്സ് ഷെട്ടി മിസ്റ്റർ പോളിഷെട്ടിയാണ് നവീന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കല്യാൺ ശങ്കറിൻ്റെ അനഗനാഗ ഒക രാജുവാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News