മഞ്ഞു മാറ്റുന്നതിനിടെ അപകടം; നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ

ലോസ് ആഞ്ജലീസ്: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. നടന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം നടന്നത്. ഉടനെതന്നെ ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സയാണ് താരത്തിന് നല്‍കുന്നതെന്നും വക്താവ് പറഞ്ഞതായി ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. 2010-ല്‍ ഓസകര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച നടനാണ് റെന്നര്‍.

കാതറിന്‍ ബിഗ്‌ലോ സംവിധാനം ചെയ്ത ‘ഹര്‍ട്ട് ലോക്കറി’നായിരുന്നു നാമനിര്‍ദ്ദേശം. ദ ടൗണ്‍, മിഷന്‍ ഇംപോസിബിള്‍, അമേരിക്കന്‍ ഹസില്‍, 28 വീക്ക്‌സ് ലേറ്റര്‍ തുടങ്ങിയവയാണ് റെന്നറുടെ പ്രശസ്ത ചിത്രങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News