കൊച്ചി: കടുത്തുരുത്തിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കടുത്തുരുത്തി മാന്നാര്‍ മഞ്ചാടിയില്‍ മണിയപ്പനാ(63 )ണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.50 ഓടെ കടുത്തുരുത്തി വൈക്കം റൂട്ടില്‍ പാലത്തിനു സമീപമായിരുന്നു അപകടം.
കോട്ടയം – വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം.എം ബസാണ് അപകടത്തിനിടയാക്കിയത്. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് മുന്നില്‍ പോകുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ ശരീരത്തില്‍ ബസ് കയറിയിറങ്ങിയതായി പൊലീസ് പറഞ്ഞു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

