Home-bannerNationalNews

സ്വകാര്യബസ് ട്രക്കിനു പിന്നിലിടിച്ച് 13 മരണം,അന്വേഷണം പ്രഖ്യാപിച്ച് യു.പി സര്‍ക്കാര്‍

ലഖ്‌നൗ: ആഗ്ര- ലഖ്‌നൗ എക്‌സ്പ്രസ്‌ഹൈവേയില്‍ സ്വാര്യ ബസും ട്രക്കുമായി കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 31 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചു.ഡല്‍ഹിയില്‍ നിന്നും ബീഹാറിലെ മോത്തിഹാരിയിലേക്ക് പോകുകയായിരുന്ന സ്ലീപ്പര്‍ബസ് ആണ് അപകടത്തില്‍പ്പെട്ടത്.ഇരു നിലകളിലായുള്ള ബസ് ട്രക്കിന്റെ പിന്നില്‍ വന്നു ഇടിയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.പരുക്കേറ്റവര്‍ സെയ്ഫായി ആശുപത്രിയിലാണ് ചികിത്സ തേടിയിരിയ്ക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്ത്യനാഥ് അപകടത്തേക്കുറിച്ച് മജിസ്റ്റീരിയല്‍തല അന്വേഷണത്തിന് ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button