വണ്ടി തട്ടിയാല്‍ ഇനി പോലീസ്‌ സ്റ്റേഷനിൽ കയറിയിറങ്ങേണ്ട; വാഹനാപകട കേസുകളിലെ ജി.ഡി. എൻട്രിയും പോൽ ആപ്പിൽ

വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറി എന്‍ട്രി ആവശ്യമാണ്. പോലീസ് സ്റ്റേഷനിലെ തിരക്കിനിടയില്‍ പലതവണ കയറിയിറങ്ങിയാലാണ് ഇതു കിട്ടാറ്. അതിനു പരിഹാരമായി ‘പോല്‍’ ആപ്പ് വഴി ജി.ഡി.എന്‍ട്രി ലഭ്യമാക്കാന്‍ നടപടിയെടുത്തിരിക്കുകയാണ് പോലീസ്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം പേരും മൊബൈല്‍ നമ്പറും നല്‍കണം. മൊബൈലില്‍ ഒ.ടി.പി. നമ്പര്‍ ലഭിക്കും. അതിനുശേഷം ആധാര്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും ഈയൊരു രജിസ്ട്രേഷന്‍ മതിയാകും.

ആപ്പിലെ റിക്വസ്റ്റ് ആക്‌സിഡന്റ് ജി.ഡി. എന്ന സേവനം തിരഞ്ഞെടുക്കുക. അപേക്ഷകന്റെ വിവരങ്ങളും അപകടത്തെപ്പറ്റിയുള്ള വിവരങ്ങളും ഫോട്ടോ സഹിതം രേഖപ്പെടുത്തി സമര്‍പ്പിക്കുക. ഇങ്ങനെ ലഭിക്കുന്ന അപേക്ഷയില്‍ പോലീസ് പരിശോധന നടത്തും. പരിശോധന പൂര്‍ത്തിയാകുന്നമുറയ്ക്ക് ജി.ഡി.എന്‍ട്രി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാമെന്ന് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ആക്സിഡന്റ് ജി ഡി എന്‍ട്രി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകും??

വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനില്‍ വരാതെ തന്നെ ജി.ഡി. എന്‍ട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്പര്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

ഒരിക്കല്‍ റജിസ്‌ട്രേഷന്‍ നടത്തിയാല്‍ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതിയാകും. വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് GD എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതില്‍ അപേക്ഷകന്റെയും, ആക്സിഡന്റ് സംബന്ധമായതുമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേല്‍ പോലീസ് പരിശോധന പൂര്‍ത്തിയായ ശേഷം ജി ഡി എന്‍ട്രി ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. പൊതുജനങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ പോല്‍ ആപ്പില്‍ ലഭ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News