29.7 C
Kottayam
Saturday, June 13, 2026

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ അപകടം; ചികിത്സയിൽ കഴിയുന്ന ശ്രീതേജിനെ സന്ദർശിച്ച് അല്ലു അർജുൻ

Must read

ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരനെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ ആശുപത്രിയിലെത്തിയാണ് ചികിത്സയിൽ കഴിയുന്ന ശ്രീതേജയെ നടൻ ചൊവ്വാഴ്ച സന്ദർശിച്ചത്. നടന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

അല്ലു അര്‍ജുന്‍ ആശുപത്രിയിലെത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജുവും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശനം രഹസ്യമാക്കണമെന്ന് നേരത്തേ പോലീസ് നടന് നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രി പരിസരത്തെ സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി നോട്ടീസയക്കുകയും ചെയ്തു.

നേരത്തേ അല്ലു അര്‍ജുന്‍ കുട്ടിയെ സന്ദര്‍ശിക്കാത്തത് ചര്‍ച്ചയായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അല്ലുവിന് ചികിത്സയിലുള്ള കുട്ടിയെ സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം അത് ഒഴിവാക്കുകയായിരുന്നുവെന്നുമാണ് നടന്റെ പിതാവ് പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞദിവസമാണ് നടന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യുവതിയുടെ മരണത്തിൽ കഴിഞ്ഞദിവസം ചിക്കഡപ്പള്ളി പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്.ചിക്കഡപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത താരത്തെ 14 ദിവസം റിമാൻഡ് ചെയ്യണമെന്ന് നമ്പള്ളി കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ അല്ലു അർജുനോട് കോടതി നിർദേശിച്ചിരുന്നു.

- Advertisement -

ഇക്കഴിഞ്ഞ ഡിസംബർ നാലിനായിരുന്നു തെലുങ്ക് സിനിമാലോകത്തെ ആകെ ഞെട്ടിച്ച തിയേറ്റർ ദുരന്തം നടന്നത്. 13-ാം തീയതി അല്ലു അർജുന്റെ അറസ്റ്റും നടന്നു. ഒരു ദിവസം ജയിലില്‍ക്കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ അല്ലു അര്‍ജുന് ആരാധകരില്‍ നിന്നും സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ നിന്നും വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. വിവാദങ്ങളെല്ലാം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരം പ്രതികരിച്ചത്.

- Advertisement -

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അല്ലു അർജുനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. രണ്ട് കോടി രൂപ മരിച്ച രേവതിയുടെ കുടുംബത്തിന് നല്‍കാന്‍ പുഷ്പ-2 ടീം തീരുമാനിച്ചിരുന്നു. ഇതിനിടെ ചിത്രത്തിനുവേണ്ടി അല്ലു അര്‍ജുന്‍ പാടിയ ഗാനം യൂട്യൂബില്‍നിന്ന് നീക്കുകയുംചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week