കോട്ടയം:മണിമല കരിമ്പനക്കുളത്ത് സ്കൂട്ടറും പൾസർ ബൈക്കും കൂട്ടിയിടിച്ച് നേഴ്സ് മരിച്ചു. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ കരിമ്പനക്കുളം പൊലിപ്പുഴയിൽ ചിത്തിര ( 33)യാണ് മരിച്ചത്.
പൊൻകുന്നത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതി ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവതിയോടൊപ്പമാണ് ഇവർ വീട്ടിലേയ്ക്ക് മടങ്ങിയത്. ഇതിനിടെ , മണിമല സ്വദേശിയായ വിദ്യാർത്ഥി ഓടിച്ചിരുന്ന പൾസർ ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.
മൂവാറ്റുപുഴ തൃക്കളത്തൂരിൽ കെഎസ്ആർടിസി (ksrtc)ബസും കാറും (car) കൂട്ടിയിടിച്ച് അപകടം (accident). ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസും മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് വരികയായിരുന്ന ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്. മരിച്ചത് ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.