KeralaNews

ചേര്‍ത്തലയില്‍ വാഹനാപകടം,ഒരേ കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേര്‍ക്ക് പരിക്ക്

ചേര്‍ത്തല: തങ്കിക്കവലയില്‍ വാഹന അപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. കരുനാഗപള്ളി ചെറിയഴീക്കല്‍ വെള്ളനാതുരുത്തില്‍ ബാലകൃഷ്ണന്‍ (50), ഭാര്യ രാധാമണി (44), വിനീത് (20), സുധീഷ് (22), വിജീഷ (4), നിരഞ്ചന്‍ (2), ഡ്രൈവര്‍ രതീഷ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം.

ബാലകൃഷ്ണന്റ പേരക്കുട്ടിയ്ക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ചോറ് കൊടുത്ത ശേഷം തിരിച്ച് കരുനാഗപള്ളിയിലേയ്ക്ക് വരുമ്പോള്‍ തങ്കിക്കവലയ്ക്ക് സമീപം വച്ച് വാഹനത്തിന്റെ മുന്‍ വശത്തുള്ള ടയര്‍ പഞ്ചറായാതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നു. ഡിവൈഡറില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്ത് വലതുവശത്തെ റോഡിലേയ്ക്ക് മുന്ന് പ്രാവശ്യം മറഞ്ഞതിന് ശേഷമാണ് കാര്‍ നിന്നത്.

ചില്ല് തകര്‍ന്ന വശങ്ങളിലൂടെ രാധാമണിയും വിജീഷയും റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ മാരാണ് ആദ്യരക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ച് ഓട്ടോയിലായി ഏഴു പേരെയും ചേര്‍ത്തല താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാധാമണിയുടെ പരിക്ക് സാരമായതിനാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തങ്കിക്കവലയില്‍ അപകടങ്ങള്‍ നിത്യ സംഭവങ്ങളാവുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button