KeralaNewsRECENT POSTS
മത്സരയോട്ടം; സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മത്സരയോട്ടത്തെ തുടര്‍ന്ന് സ്വകാര്യസ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്കു പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആര്‍ക്കും സാരമായ പരിക്കുകള്‍ ഇല്ലെന്നാണ് സൂചന.
ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ തലകീഴായി മറിയുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News