24.9 C
Kottayam
Saturday, June 6, 2026

ഓട്ടോയിൽ കയറിയ വിദ്യാർഥിനിക്ക് നേരെ അശ്ലീല സംസാരം, പീഡന ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Must read

തിരുവനന്തപുരം: ഓട്ടോയിൽ കയറിയ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെയ്യാറ്റിൻകര, കുളത്തൂർ വെങ്കടമ്പ് സ്വദേശിയായ അനു (27)വിനെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്.

16-ന്   ക്ലാസ്  കഴിഞ്ഞു വൈകുന്നേരം വീട്ടിലേയ്ക്ക് പോകാൻ കാരക്കോണത്ത് ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു പ്രതി. മറ്റൊരു സ്ത്രീയും ഓട്ടോയിൽ കയറി. സ്ത്രീ  കുന്നത്തുകാലിൽ ഇറങ്ങിയ ശേഷം സ്കൂൾ വിദ്യാർഥിനി മാത്രമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തനിച്ചായതോടെ ഓട്ടോ ഡ്രൈവർ പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കാൻ തുടങ്ങി.

കുട്ടി ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആളില്ലാത്ത സ്ഥലത്ത് ഓട്ടോ നിറുത്തിയ ശേഷം ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതോടെ പെൺകുട്ടി ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി രക്ഷിതാക്കളോട് വിവരം അറിയിക്കുകയും തുടർന്ന് വെള്ളറട പൊലീസിൽ പരാതി നൽകുകയും ചെയ്തു.

വെള്ളറട എസ്.ഐ റസൂൽ രാജിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യ  അന്വേഷണത്തിൽ പ്രതി പ്ലാമുട്ടുകട  ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതിയെ പിടികൂടി ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്തു റിമാന്റ് ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week