KeralaNews

പെണ്‍കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ സഹോദരന്റെയോ പിതാവിന്റെയോ പീഡനത്തിന് ഇരയായേക്കാം; അവരെ പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ വിവാഹം കഴിപ്പിക്കണമെന്ന് അബു അസ്മി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി സമാജ്വാദി പാര്‍ട്ടി നേതാവ്. മഹാരാഷ്ട്രയിലെ പാര്‍ട്ടി നേതാവായ അബു അസ്മിയാണ് തീരുമാനത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയത്. പെണ്‍കുട്ടികള്‍ പിതാവിനോടൊപ്പമോ സഹോദരനോടൊപ്പമോ ഒറ്റയ്ക്കിരിക്കുമ്പോള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവരെ നേരത്തെ തന്നെ വിവാഹം കഴിപ്പിക്കുകയാണ് നല്ലതെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാവ് പറയുന്നത്.

പെണ്‍കുട്ടികള്‍ വലുതായി പ്രായപൂര്‍ത്തിയായാല്‍ അവരെ വിവാഹം കഴിപ്പിക്കണമെന്നാണ് നമ്മുടെ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത് എന്ന് അബു അസ്മി പറഞ്ഞു. അവര്‍ക്ക് പ്രായമായിട്ടും വിവാഹം നടത്താതിരുന്നാല്‍ മാതാപിതാക്കള്‍ കുട്ടികളോട് ചെയ്യുന്ന ക്രൂരതയാകും അത്.

പെണ്‍കുട്ടികള്‍ അവരുടെ പിതാവിന്റെയും സഹോദരന്റെയും പീഡനങ്ങള്‍ക്ക് നിരന്തരം ഇരയാകുന്നുണ്ട്. വീട്ടില്‍ പെണ്‍മക്കളോടൊപ്പം ഒറ്റയ്ക്കിരിക്കുമ്‌ബോള്‍ ഇവരുടെ ശരീരത്തില്‍ ചെകുത്താന്‍ പ്രവേശിക്കുകയും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനാണ് പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കണമെന്ന് പറയുന്നതെന്നും അസ്മി വാദിച്ചു.

നേരത്തെ വിവാഹം കഴിപ്പിച്ചില്ലെങ്കില്‍ പെണ്‍കുട്ടികളുടെ സ്വഭാവങ്ങളില്‍ മാറ്റം വരുമെന്നും അവര്‍ മോശക്കാരികളാകുമെന്നുമാണ് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ ഋതുമതികള്‍ ആകുമ്‌ബോള്‍ തന്നെ അവരെ വിവാഹം കഴിപ്പിക്കണമെന്നും നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button