24.9 C
Kottayam
Saturday, June 6, 2026

14 കാരനൊപ്പം ഒളിച്ചോട്ടം, 35 കാരിയായ വീട്ടമ്മയ്‌ക്കെതിരെ പോക്‌സോ കേസും; ആലത്തൂര്‍ സ്വദേശിനി റിമാന്‍ഡില്‍

Must read

പാലക്കാട്: ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട 35കാരിക്കെതിരെ പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുതിരപ്പാറ സ്വദേശിയായ വീട്ടമ്മ, 11 വയസുള്ള മകന്റെ, സുഹൃത്തിൻ്റെ ജേഷ്ഠനായ 14കാരനെയും കൂട്ടിയാണ് ഇന്നലെ നാടുവിട്ടത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നും തട്ടിക്കൊണ്ടുപോയതല്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. വീട്ടമ്മയെയും കുട്ടിയെയും എറണാകുളത്ത് വച്ചാണ് കണ്ടെത്തിയത്.  

സംഭവത്തിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്ത പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും വിവിധ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇന്നലെ തന്നെ വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

- Advertisement -

കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. ഇന്നലെ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് കുട്ടി ഏറെ വൈകിയിട്ടും വീട്ടിലെത്തിയിരുന്നില്ല. ഭയന്ന മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടി വീട്ടമ്മയ്ക്കൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. പിന്നാലെ ആലത്തൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെയും കുട്ടിയെയും എറണാകുളത്ത് കണ്ടെത്തിയത്.  ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് 11 വയസുള്ള മകനുണ്ട്. ഈ കുട്ടിയുടെ സുഹൃത്തിൻ്റെ ജേഷ്ഠനൊപ്പമാണ് യുവതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week