CrimeKeralaNews

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു


കോട്ടയം:തിരുവല്ല കാട്ടുക്കര കൊച്ചുപുരയിൽ വീട്ടിൽ പ്രസാദ് മകൻ നിഖിൽ പ്രസാദ് (26) എന്നയാളെയാണ് ചിങ്ങവനം പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

ഇയാൾ ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും,ഈ കേസിലെ മുഖ്യ സാക്ഷിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ച് ആക്രമിക്കുകയും ചെയ്ത കേസിലെയും മുഖ്യപ്രതിയാണ്.

സംഭവത്തിനുശേഷം ഇയാൾ ഒളിവിലാണ്. ഇതുകൂടാതെ ഇയാൾക്ക് മറ്റു സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ മുൻപ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇയാൾ വ്യാജ പേരും, മേൽവിലാസവും ഉണ്ടാക്കി പലയിടങ്ങളിലും താമസിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഈ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.


ഡി.വൈ.എസ്പി ചങ്ങനാശ്ശേരി: 9497 9902 63.
എസ്.എച്ച്.ഓ ചിങ്ങവനം: 9497 9471 62.
എസ്.ഐ ചിങ്ങവനം: 9497 9803 14.
ചിങ്ങവനം പി.എസ് : 0481 4305 87.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button