ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെത്തി; കണ്ടെടുത്തത് 30 അടി താഴ്ചയില്‍ നിന്ന്

കോഴഞ്ചേരി: പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹം കണ്ടെത്തി. തെരച്ചിലിനൊടുവില്‍ 30അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. എബിന്റെ മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തും.

മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ ചെട്ടികുളങ്ങര പേള സ്വദേശികളായ മെഫിന്‍ (15), മെറിന്‍ (18), ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി എബിന്‍ മാത്യു(24) എന്നിവരാണ് പമ്പാ നദിയില്‍ കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയത്. മെഫിന്‍ നദിയുടെ മധ്യഭാഗത്തേക്ക് നീന്തുന്നതിനിടയില്‍ കയത്തില്‍ താഴ്ന്നുപോയി. ഇത് കണ്ട മെറിനും എബിനും രക്ഷിക്കാനായി ആറ്റിലേക്കു ചാടിയെങ്കിലും അവരും മുങ്ങി പോകുകയായിരുന്നു.

മെറിന്റെയും മെഫിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. കോഴഞ്ചേരി ആശുപത്രിയില്‍ നിന്ന് രാവിലെ ഒമ്പത് മണിയോടെ മെറിന്റെയും മെഫിന്റെയും മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെ വെച്ച് മെഫിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം അടുത്തുളള മോര്‍ച്ചറിയിലേക്ക്് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News