24.1 C
Kottayam
Sunday, June 7, 2026

ഒറ്റയ്ക്കിരിത്തി ഭക്ഷണം നല്‍കി, കാര്‍ട്ടൂണ്‍ കാണിച്ചു;കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞ് അബിഗേല്‍

Must read

കൊല്ലം: അച്ഛനെയും അമ്മയെയും സഹോദരനെയും കാണാതെ ഞെട്ടലോടെ ഇന്നലെ രാത്രി നടന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞ് ആറുവയസുകാരി അബിഗേല്‍. തട്ടിക്കൊണ്ടുപോയവര്‍ കൊല്ലം ആശ്രാമം മൈതാനത്ത് അബികേലിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. എ.ആര്‍ ക്യാമ്പില്‍ എത്തിച്ച അബിഗേലുമായി അച്ഛന്‍ റെജിയും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംസാരിച്ചു.

ഇപ്പോഴും സംഭവത്തിന്‍റെ ഞെട്ടലില്‍നിന്ന് കുഞ്ഞ് മുക്തമായിട്ടില്ല. പ്രാഥമികമായി കുട്ടി പറഞ്ഞ കാര്യങ്ങള്‍ വെച്ചുകൊണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. അബിഗേലിന്‍റെ മൊഴി സംബന്ധിച്ചുള്ള വിവരങ്ങള്‍ എഡിജിപി എം.ആര്‍ അജിത് കുമാറാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കാറിലേക്ക് കയറ്റിയ ഉടനെ കരഞ്ഞപ്പോള്‍ വായ പൊത്തിപിടിച്ചുവെന്നും പിന്നീട് പിന്‍സീറ്റില്‍ കിടത്തിയെന്നുമാണ് അബിഗേല്‍ സാറയുടെ പ്രാഥമിക മൊഴി.

പിന്നീട് ഒരു വലിയ വീട്ടിലാണ് എത്തിച്ചതെന്നും ഒറ്റയ്ക്കിരിത്തി ഭക്ഷണം നല്‍കിയെന്നും ഇതിനുശേഷം കാര്‍ട്ടൂണ്‍ കാണിച്ചുവെന്നും അബിഗേല്‍ പൊലീസിനോട് പറഞ്ഞു. രാവിലെ ഉറക്കമുണര്‍ന്നശേഷം ചിന്നക്കടയില്‍ എത്തിച്ചുവെന്നും കുട്ടി പറഞ്ഞു. നീലക്കാറിലാണ് ചിന്നക്കടയില്‍ എത്തിച്ചതെന്നും അവിടെനിന്ന് ഓട്ടോറിക്ഷയില്‍ ആശ്രാമത്ത് എത്തിക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

തട്ടികൊണ്ടുപോയ സംഘം കള്ളമൊഴി നല്‍കാനും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നീല കാറിലാണ് തിരിച്ചുകൊണ്ടാക്കിയതെന്ന് പറയാന്‍ ഒരു സ്ത്രീ നിര്‍ബന്ധിച്ചുവെന്നും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്നും പറയാന്‍ ഉപദേശിച്ചുവെന്നും പൊലീസ് പറയുന്നു. 

- Advertisement -


അതേസമയം, കേസിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. പ്രതികളെ കുറിച്ച് ഇതുവരെ കിട്ടിയ വിവരങ്ങൾ പരിശോധിക്കുകയാണ്. വ്യക്തമായി ഒന്നും പറയാറായിട്ടില്ല.

- Advertisement -

തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണവും വ്യക്തമായിട്ടില്ല. പൊലീസിന്റെ പക്കലുള്ള വിവരങ്ങളുമായി ഒത്തുനോക്കുകയാണ്. പൊലീസ് പൊലീസിന്റെ പരമാവധി ചെയ്തു. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് കുഞ്ഞിനെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ മാറ്റുമെന്നും എഡിജിപി കൂട്ടിച്ചേർത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week