ഹാട്രിക് ‘ഡക്ക്’; നെതർലൻഡ്‌സിനെതിരെയും നിരാശപ്പെടുത്തി അഭിഷേക് ശർമ്മ;സഞ്ജു ഇന്നും പുറത്ത്‌

കൊളംബോ: കഴിഞ്ഞ മത്സരത്തോടെ ടി-20 ലോകകപ്പിൽ രണ്ട്‌ തവണ പൂജ്യത്തിന് പുറത്താവുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറായി അഭിഷേക് ശർമ്മ മാറിയിരുന്നു. ഗൗതം ഗംഭീർ, വിരാട് കോഹ്‌ലി എന്നിവർ മാത്രമാണ് ഇതിനു മുമ്പ് ഇത്തരത്തിൽ രണ്ട്‌ തവണ പൂജ്യത്തിന് മടങ്ങിയത്. 

നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. വയറിലുണ്ടായ അണുബാധ മൂലമാണ് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 12 ഓവർ പിന്നിടുമ്പോൾ 106 ന് മൂന്ന് എന്ന നിലയിലാണ്. അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവും, ശിവം ദുബൈയുമാണ് ക്രീസിൽ. കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ നെതർലന്റിനെതിരെ ഇറങ്ങിയത്. അക്സർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദറും, കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിംഗും പ്ലേയിം​ഗ് ഇലവനിലെത്തി.

Indian opener Abhishek Sharma continued his disappointing run in the 2026 T20 World Cup, recording his third consecutive duck. In the match against the Netherlands, Abhishek was clean-bowled by Aryan Dutt after facing just three deliveries. This follows his zero-run dismissals in the previous matches against the USA and Pakistan. His repeated failure at the top of the order has raised concerns regarding India’s opening combinations in the tournament.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News