24.9 C
Kottayam
Saturday, June 6, 2026

‘എന്റെ ഭാര്യ എന്നതല്ല വന്ദന മോഹൻദാസിന്റെ വിലാസം’, സംഘപരിവാർ പ്രചാരണത്തിന് അഭിലാഷിന്റെ മറുപടി

Must read

കൊച്ചി: കൊച്ചി സർവകലാശാലയിൽ പി ആർ ഓ ആയുളള ഭാര്യ വന്ദന മോഹൻദാസിന്റെ നിയമത്തിന് എതിരെയുളള പ്രചാരണങ്ങൾക്ക് മറുപടിയുമായി മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ. വന്ദനയുടേത് പിൻവാതിൽ നിയമനമാണ് എന്ന് സംഘപരിവാർ കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം തള്ളിയാണ് അഭിലാഷിന്റെ പ്രതികരണം. എല്ലാ നടപടിക്രമങ്ങളും പാലിച്ച് സുതാര്യമായി നടന്ന നിയമനമാണ് വന്ദനയുടേത് എന്നും തന്റെ ഭാര്യ എന്നതല്ല വന്ദന മോഹൻദാസിന്റെ വിലാസം എന്നും അഭിലാഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അഭിലാഷ് മോഹനന്റെ പ്രതികരണം: ‘ കൊച്ചി സർവകലാശാലയിൽ ബന്ധുനിയമനം നടന്നോ? മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനൻ്റെ ഭാര്യയെ കുസാറ്റിൽ പി ആർ ഓ ആയി പിൻ വാതിൽ നിയമനം നടത്തി തിരുകിക്കയറ്റി എന്നൊരു വാർത്ത സംഘ്പരിവാർ ഐ ടി സെല്ലും അവരുടെ മഞ്ഞ പത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.. ഈ കാര്യത്തിൽ ജനുവിനായ തെറ്റിദ്ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്കായിയാണ് ഈ കുറിപ്പ്. അപവാദം പറഞ്ഞും കൂകിത്തോൽപ്പിച്ചും ഇല്ലാതാക്കാം എന്ന് കരുതുന്നവരെ പരമ പുച്ഛത്തോടെ അവഗണിക്കുകയാണ്.

2020 മെയ് മാസത്തിലാണ് കൊച്ചിൻ സർവ്വകലാശാല പി ആർ & പി ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. പത്ര പ്രവർത്തനത്തിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തരബിരുദവും എട്ടു വർഷം എക്സ്പീരിയൻസുമാണ് യോഗ്യത. ഒരു വർഷത്തിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ഈ വിജ്ഞാപനം കണ്ട് വന്ദന മോഹൻദാസ് നിർദ്ധിഷ്ട്ട രേഖകൾ സഹിതം അപേക്ഷിച്ചു. അഭിമുഖം കഴിഞ്ഞു. യൂണിവേഴ്സിറ്റി റാങ്ക് പട്ടിക അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രണ്ടു വർഷമാണ് റാങ്ക് പട്ടികയുടെ കാലാവധി. ഈ വർഷം ഫെബ്രുവരിയിൽ യൂണിവേഴ്സിറ്റിയിൽനിന്ന് ജോലിക്ക് ജോയിൻ ചെയ്യാൻ സന്നദ്ധയാണോ എന്ന് തിരക്കി. അതനുസരിച്ച് സർവ്വകലാശാലയിൽ ജോലിക്ക് ജോയിൻ ചെയ്യുകയും ചെയ്തു. ഇത്തരം നിയമനങ്ങളിൽ മൂന്നു ചോദ്യങ്ങളാണ് സാധാരണഗതിയിൽ വരിക.

1,യോഗ്യതയില്ലാത്തയാളെ നിയമിച്ചോ ?

- Advertisement -

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് , ഡെക്കാൻ ക്രോണിക്കിൾ എന്നീ പ്രമുഖ ദിനപത്രങ്ങളിലടക്കം 14 വർഷത്തെ പ്രവർത്തി പരിചയം വന്ദനക്ക് ഉണ്ട്. ഏഷ്യൻ ഏജ് , മുബൈ മിറർ, ന്യൂസ് ലോൺട്രി അടക്കമുള്ള മാധ്യമങ്ങൾക്ക് വേണ്ടി കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. പത്രപ്രവർത്തനത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദവും ഉണ്ട്. നിർദ്ദേശിച്ചതിലും കൂടുതൽ യോഗ്യത ഉണ്ട് എന്ന് ചുരുക്കം.

- Advertisement -

2, നിയമനം പ്രക്രിയയിൽ നടപടിക്രമങ്ങൾ പാലിച്ചോ?എല്ലാ നടപടിക്രമങ്ങളും പാലിച്ച് സുതാര്യമായി നടന്ന നിയമനമാണ്.

3, നിയമനത്തിൽ ബാഹ്യ സ്വാധീനം ഉണ്ടായിട്ടുണ്ടോ?ഞാൻ ഒരു ഘട്ടത്തിലും ഒരു ഇടപെടലും നടത്തിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള സ്വാധീനം/ഇടപെടൽ എൻ്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് ആരെങ്കിലും തെളിയിക്കുന്ന പക്ഷം മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് അവർ പറയുന്ന പണി ചെയ്യാൻ ഞാൻ തയ്യാറാണ്.

എല്ലാ യോഗ്യതയുമുള്ള ആൾ ഒരു ജോലിക്ക് അപേക്ഷിച്ച് അത് നേടിയാൽ അത് എങ്ങനെയാണ് ഭാര്യ നിയമനം ആകുക? എന്റെ ഭാര്യ എന്നതല്ല വന്ദന മോഹൻദാസിന്റെ വിലാസം. അവരുടെ കരിയർ അവരുടേതാണ്. ഒരു സ്ത്രീക്ക് ജോലി കിട്ടണമെങ്കിൽ ഭർത്താവിന്റെ സ്വാധീനം വേണോ? ഒരാൾ സ്വന്തം മെറിറ്റിൽ നേടിയ ജോലിയെ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് എത്ര സ്ത്രീവിരുദ്ധമാണ്. എൻ്റെ അഭിപ്രായങ്ങളും നിലപാടുകളുമാണ് ജന്മഭൂമിയുടെയും മറ്റ് വികൃത മനസ്സുകളേയും പ്രശ്നമെങ്കിൽ നിങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല. അതിനു വേറെ വഴി നോക്കുന്നതാകും ഉചിതം’.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week