KeralaNews

സിസ്റ്റര്‍ അഭയക്കേസ് നാള്‍വഴി

1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടു.

1992 ഏപ്രില്‍ 14ന് ലോക്കല്‍ പോലീസ് 17 ദിവസം അന്വേഷണം നടത്തിയ ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

1993 ജനുവരി 30ന് കോട്ടയം ആര്‍ഡിഒ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

1993 മാര്‍ച്ച് 29ന് ഹൈക്കോടതി അഭയ ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയെ തുടര്‍ന്ന് കേസ് സിബിഐക്ക് നല്‍കി.

1996 ഡിസംബര്‍ ആറിന് കേസ് എഴുതിത്തള്ളണം എന്ന് ആവശ്യപ്പെട്ട് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.<യൃ>

1997 മാര്‍ച്ച് 20ന് അഭയ കേസ് തുടരന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

1999 ജൂലൈ 12ന് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി.

2000 ജൂണ്‍ 23ന് അഭയ കേസ് പുനരന്വേഷണത്തിന് പുതിയ അന്വേഷണ സംഘത്തെ നിയമിക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

2005 ഓഗസ്റ്റ് 30ന് കേസ് അന്വേഷണം അവസാനിപ്പിക്കുവാന്‍ അനുമതി തേടി സിബിഐ മൂന്നാം തവണയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

2007 മേയ് 22ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.

2008 സെപ്റ്റംബര്‍ നാല് ഡല്‍ഹി ക്രൈംയൂണിറ്റില്‍ നിന്നും കൊച്ചി സിബിഐ യൂണിറ്റിലേക്ക് കേസ് മാറ്റി.

2008 നവംബര്‍ 18ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്നു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്യുന്നത്.

2009 ജൂലൈ 17ന് സിബിഐ ഡിവൈഎസ്പി നന്ദകുമാരന്‍ നായര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

2011 മാര്‍ച്ച് 16ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി.

2015 ജൂണ്‍ 30ന് അഭയ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് മുന്‍ ഡിവൈഎസ്പി കെ.സാമുവലിന് പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കി.

2018 ജനുവരി 22ന് അഭയ കേസില്‍ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ.ടി.മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കി.

2018 മാര്‍ച്ച് ഏഴിന് ഒന്നും മുന്നും പ്രതികളുടെ വിടുതല്‍ ഹര്‍ജി സിബിഐ കോടതി തള്ളി.അതേസമയം രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പൂതൃക്കയലിനെ വിചാരണ കൂടാതെ വെറുതെ വിട്ടു.

2019 ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.സനല്‍ കുമാര്‍ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.

2019 ഓഗസ്റ്റ് 26 മുതല്‍ അഭയ കേസിന്റെ വിചാരണ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ആരംഭിച്ചു തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button