അഭയ ഹിരണ്‍മയി എന്ന ഗായികയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. വേറിട്ട ആലാപനത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം നേടി.
ഗോപി സുന്ദറുമായി ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയായിരുന്നു അഭയ. വര്‍ഷങ്ങളായുള്ള പ്രണയം പരസ്യമാക്കിയതോടെയാണ് അഭയ വിവാദ താരമായി മാറിയത്. ഗോപി സുന്ദര്‍ നേരത്തെ വിവാഹിതനായിരുന്നുവെന്നും അദ്ദേഹത്തിന് മക്കളുണ്ടെന്നുമുള്ള കാര്യങ്ങളായിരുന്നു പലരും അഭയയോട് പറഞ്ഞത്. ഇരുവരും പങ്കിടുന്ന പോസ്റ്റുകള്‍ക്ക് താഴെയെല്ലാം വിമര്‍ശനങ്ങള്‍ പതിവായിരുന്നു.
എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ജീവിതം ആരംഭിച്ച വിവരം പുറത്തുവന്നത്. ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നിരുന്നുവെങ്കിലും അവയിൽ നിന്നെല്ലാം അഭയ ഒഴിഞ്ഞു മാറിയിരുന്നു.
സംഗീത കുടുംബത്തിലാണ് അഭയ ജനിച്ചത്. എഞ്ചിനീയറിംഗിന് പഠിച്ചോണ്ടിരിക്കുന്നതിനിടയിലായിരുന്നു അഭയ പാട്ടിലും താല്‍പര്യങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതെന്ന് അഭയ പറഞ്ഞിരുന്നു. കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞുള്ള അഭയയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
19ാമത്തെ വയസിലാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടത്. ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു ആ കൂടിക്കാഴ്ച. മ്യൂസിക് ഫീല്‍ഡില്‍ നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. പാടാന്‍ നല്ല കഴിവുള്ള കുട്ടിയാണ്, നീ തീരുമാനമെടുക്കൂ എന്ന് പറഞ്ഞ് വഴിതിരിച്ച് വിടുന്നത് അദ്ദേഹമാണ്. ഇത് ശരിയാവുമായിരിക്കും എന്ന് കരുതി ഞാനൊരു തീരുമാനമെടുത്തത് അപ്പോഴാണെന്ന് അഭയ പറഞ്ഞിരുന്നു. ഗോപി സുന്ദറായിരുന്നു എന്റെ പാര്‍ട്‌നര്‍ എന്ന് പറഞ്ഞായിരുന്നു അഭയ അഭിമുഖത്തില്‍ സംസാരിച്ചത്.
2008 മുതല്‍ 2019 വരെ ഞങ്ങളൊന്നിച്ച് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. വിവാഹിതനായ ഒരു പുരുഷനുമായി എട്ട് വര്‍ഷമായി ഒന്നിച്ച് താമസിക്കുകയാണ്. താന്‍ നേരത്തെ വിവാഹിതയല്ലെന്നും ഞങ്ങള്‍ തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ടെന്നും അന്ന് അഭയ കുറിച്ചിരുന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു അഭയ ഹിരണ്‍മയി തന്റെ ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്.
ഞങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുകയാണെന്ന് അഭയ ഹിരണ്‍മയി പറഞ്ഞത്. ഒളിച്ചോട്ടങ്ങള്‍ മടുത്തുവെന്ന് പറഞ്ഞായിരുന്നു അന്ന് അഭയ ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്.