28.8 C
Kottayam
Tuesday, October 22, 2024

അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തു കൊണ്ടു പോകണം: കെ.സുധാകരൻ

Must read

കോഴിക്കോട്: ഫേസ്ബുക്കിലെ മോദി സ്തുതിയേത്തുടർന്ന്   കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമ‍ർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്നും കെ സുധാകരൻ പറഞ്ഞു.

സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ഞാൻ വാക്ക് നൽകിയിരുന്നു.ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനായിരുന്നു. ആ ഘട്ടത്തിൽ കണ്ണുർ മണ്ഡലം നൽകിയത് സുരക്ഷിതത്വത്തിന് വേണ്ടി. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നു.എന്നാൽ രണ്ടാം തവണ അവസരം നൽകിയത് ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരം.സുധീരൻ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ട്.ഏകനായാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിലേക്ക് വന്നത്. പോകുന്നതും അങ്ങനെ തന്നെ.  അവസരവാദിയായ രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടി.അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആർക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല.

 

തിരകൾ വരും പോവും. ആജീവനാന്തം സ്ഥാനങ്ങൾ കൊടുക്കാൻ പറ്റുമോ? സിപിഐഎമ്മിൽ നിന്ന് വന്നത് കൊണ്ടാണ് കോൺഗ്രസിൽ ചേർത്തത്. പക്ഷേ ഗുണമുണ്ടായില്ല” കെ സുധാകരൻ പറഞ്ഞു. സിപിഎമ്മിനെപ്പോലെ പാർട്ടി വിട്ട് പോകുന്നവരുടെ കാലും കയ്യും വെട്ടില്ലെന്നും അബ്ദുള്ളക്കുട്ടി ബിജെപിയിൽ പോയി നന്നായിവരട്ടെയെന്നും സുധാകരൻ പറഞ്ഞു.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭാര്യ പെണ്ണല്ലെന്ന് തോന്നുന്നു,പരിശോധിച്ച് ഉറപ്പാക്കി തരണം; ഹൈക്കോടതിയെ സമീപിച്ച് യുവാവ്

ന്യൂഡൽഹി: സർക്കാർ ആശുപത്രിയിൽ വച്ച് ഭാര്യയുടെ ലിംഗപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യുവാവ്. തന്റെ ഭാര്യ ട്രാൻസ്‌ജെൻഡർ ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത് വിവാഹത്തിന് മുൻപ് താൻ ട്രാൻസ് ജെൻഡറാണെന്ന കാര്യം...

പോലീസിറക്കിയില്ല ! പി. പി ദിവ്യക്കെതിരെ ‘ലുക്ക്ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോൺഗ്രസ്; സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്  ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്....

പാർട്ടി ഓഫീസിൽവെച്ച് ലോക്കല്‍സെക്രട്ടറി കടന്നുപിടിച്ചു, പരാതി നല്‍കി , നീതി കിട്ടിയില്ലെന്ന് അതിജീവിത

ആലപ്പുഴ പുന്നമട ലോക്കൽ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ ഇരയുടെ മൊഴി പുറത്ത്. പാർട്ടി ഓഫീസിൽവെച്ച് ശരീരത്തിൽ കടന്നുപിടിച്ചു.ലോക്കൽ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയിൽ പരാതി നൽകിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ...

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക? മറ്റ് മതങ്ങൾക്ക് വിലക്ക് ബാധകമാണോ? ആഞ്ഞടിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ...

കേരളത്തിലെ ഭർത്താക്കന്മാരെ മൊട്ടയടിക്കാൻ ഭാര്യമാര്‍ നിർബന്ധിക്കുന്നു; കാരണമിതാണ്

കൊച്ചി:പൊതുവെ കേരളത്തിൽ ഡിമാൻഡ് ഇല്ലാത്ത ഒന്നാണ് കഷണ്ടി. അതുകൊണ്ട് തന്നെ കഷണ്ടിെയാളിപ്പിക്കാൻ വിഗ്ഗിനും കൃത്രിമ മുടിക്കുമെല്ലാം നല്ല ഡിമാൻഡ് ആണ്. എന്നാൽ, കഷണ്ടിയത്ര നിസാരമല്ല എന്ന തിരിച്ചറിവിലേക്ക് മലയാളികൾ എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ...

Popular this week