26 C
Kottayam
Saturday, June 6, 2026

എ.എ.പിയിൽ പൊട്ടിത്തെറി; ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദ് രാജിവെച്ചു, പാർട്ടി വിട്ടു

Must read

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ എ.എ.പിയില്‍ പൊട്ടിത്തെറി. സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അഴിമതിക്കെതിരേ പോരാടാനാണ് താന്‍ എ.എ.പിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ഇന്ന് അതേ എ.എ.പി തന്നെ അഴിമതിയില്‍ മുങ്ങിയെന്നും രാജിവെച്ച ശേഷം രാജ്കുമാര്‍ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ദളിത് വിരുദ്ധമായി മാറിയെന്നും രാജ്കുമാര്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയില്‍ ഒരു ദളിത് എം.എല്‍.എയോ കൗണ്‍സിലറോ ഇല്ല. ഞാന്‍ അബേദ്കറുടെ തത്വങ്ങള്‍ പിന്തുടരുന്ന വ്യക്തിയാണ്. പക്ഷെ, ഈ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് തനിക്ക് ദളിത് വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും രാജ്കുമാര്‍ പറഞ്ഞു. പാര്‍ട്ടി വിട്ടെങ്കിലും ബി.ജെ.പിയില്‍ പോവില്ലെന്നും രാജ്കുമാര്‍ വ്യക്തമാക്കി.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജയിലിന് അകത്തായിട്ട് രാജിവെക്കാന്‍ തയ്യാറാവാത്തതും ജയിലില്‍ നിന്ന് ഭരിക്കുമെന്നതടക്കമുള്ള നിലപാടും പാര്‍ട്ടിക്കുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് ആദ്യമായി ഒരു പ്രമുഖ മന്ത്രിതന്നെ പാര്‍ട്ടിയില്‍ നിന്നും മന്ത്രി സഭയില്‍ നിന്നും രാജിവെക്കുന്നത്.

പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ നേതാക്കള്‍ ബുധനാഴ്ച അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇത് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് രാജി. മദ്യനയക്കേസില്‍ കെജ്‌രിവാളിന്റെ അറസ്റ്റിനെ ചോദ്യംചെയ്ത് കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ എ.എ.പി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങവെയാണ് പാർട്ടിയിലെ പൊട്ടിത്തെറി.

- Advertisement -

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് 2023 നവംബറില്‍ രാജ്കുമാറിന്റെ വീട് ഇ.ഡി പരിശോധിച്ചിരുന്നു. ഏഴ് കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റവന്യൂ ഇന്റലിജന്‍സും രാജ്കുമാറിനെതിരേ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇ.ഡി കേസെടുക്കുകയും അദ്ദേഹത്തെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

Popular this week