28.1 C
Kottayam
Sunday, June 7, 2026

ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: മുന്നേറി ആംആദ്മി, തൊട്ടുപിന്നിൽ ബിജെപി, തകർന്നടിഞ്ഞ് കോൺഗ്രസ്

Must read

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറിമറിയുകയാണ്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 128 സീറ്റുകളിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. 109 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. കോൺഗ്രസ് തകർന്നടിഞ്ഞു. എട്ട് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ്  ലീഡ് ചെയ്യുന്നത്.

ഇത്തവണ ആംആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത് എന്നാണ് ലീഡ് നിലയിലെ വ്യത്യാസങ്ങള്‍ കാണിക്കുന്നത്. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിൽ മണിക്കൂർ ഒന്ന് കഴിയുമ്പോൾ ബിജെപി ലീഡ് പിടിക്കുകായിരുന്നു. 40% വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ ആപ്പ് വീണ്ടും ലീഡ് ചെയ്യുകയാണ്. എഎപി ഓഫീസിൽ കൊട്ടിയാഘോഷം തുടങ്ങിയിട്ടുണ്ട്.

മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സർക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വർഷമായി ഡൽഹിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാ‍ർ ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍. 

ദില്ലിയിലെ മാലിന്യപ്രശ്നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വി‍മർശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്രജെയിനിന്‍റെ ജയില്‍ വീഡിയോകള്‍ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബിജെപി ഉയര്‍ത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week