24.6 C
Kottayam
Saturday, June 6, 2026

‘കോൺ​ഗ്രസ് കോമയിലാണ്, രാഹുൽ ആദ്യം സ്വന്തം സമയം ശരിയാക്കട്ടെ’; വിമർശനങ്ങൾക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

Must read

ചണ്ഡി​ഗഡ്: ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെടാൻ കാരണം ആം ആദ്മി പാർട്ടിയുടെ പാവനാടകമാണെന്ന രാഹുൽ ​ഗാന്ധിയുടെ പരാമർശത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ രം​ഗത്ത്. രാഹുൽ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദർശിച്ചു. ഒരിക്കൽ മാത്രം, സംസ്ഥാനത്ത് ഒരു സന്ദർശനം കൊണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഭ​ഗവന്ത് മാൻ തിരിച്ചടിച്ചു. 
 
സൂര്യൻ അസ്തമിക്കുന്നിടത്താണ് തെരഞ്ഞെടുപ്പ് നടന്നത് (ഗുജറാത്ത്), സൂര്യൻ ആദ്യം ഉദിക്കുന്നിടത്ത് നിന്ന് (കന്യാകുമാരി) രാഹുൽ ഗാന്ധി തന്റെ ‘പദയാത്ര’ ആരംഭിച്ചു. ആദ്യം അദ്ദേഹം തന്റെ സമയം ശരിയാക്കട്ടെ. കോൺ​ഗ്രസ് മാറ്റത്തിന്റേതല്ല, കൈമാറ്റങ്ങളുടേതാണ്. ഭ​ഗവന്ത് മാൻ പറഞ്ഞു. കോൺഗ്രസ് എംഎൽഎമാർ എതിർ‌ പാർട്ടികളിലേക്ക് ചേക്കേറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി  ദാരി​ദ്ര്യത്തിലായിരിക്കുന്നു, അവർ തങ്ങളുടെ എം‌എൽ‌എമാരെ എതിരാളികളായ പാർട്ടികൾക്ക് സർക്കാർ രൂപീകരിക്കാൻ വിൽക്കുന്നു. കോൺ​ഗ്രസ് പാർട്ടി കോമാ അവസ്ഥയിലാണ്.  മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കോൺ​ഗ്രസാണ് സർക്കാരുണ്ടാക്കിയത്. എന്നാലിപ്പോൾ അവിടെ ഭരണത്തിലുള്ളത് ബിജെപിയാണെന്നും ഭ​ഗവന്ത് മാൻ പറഞ്ഞു.

കോൺ​ഗ്രസിനെ തറപറ്റിക്കാൻ ബിജെപി ആം ആദ്മി പാർട്ടിയെ ഉപയോ​ഗിക്കുകയായിരുന്നെന്നും അവർ ബിജെപിയുടെ പാവകളായിരുന്നില്ലെങ്കിൽ കോൺ​ഗ്രസ് ​ഗുജറാത്തിൽ ജയിച്ചേനെ എന്നുമാണ് രാഹുൽ ​ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ബിജെപിയുടെ പ്രധാന എതിരാളി തങ്ങളാണെന്നും സർക്കാർ രൂപീകരിക്കുമെന്നും എഎപി അവകാശപ്പെട്ടിരുന്നു. അഞ്ച് സീറ്റുകൾ നേടി ​ഗുജറാത്തിൽ കാലുറപ്പിക്കാൻ മാത്രമാണ് എഎപിക്ക് കഴിഞ്ഞത്. 1985ലെ തെരഞ്ഞെടുപ്പിൽ 149 സീറ്റുകൾ എന്ന കോൺഗ്രസിന്റെ 37 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇത്തവണ ബിജെപി മറികടന്നത്. ഗുജറാത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏതൊരു രാഷ്ട്രീയ പാർട്ടിക്കും നേടാനാകാത്ത ഏറ്റവും മികച്ച സീറ്റ് നേട്ടമായ 182ൽ 156 സീറ്റുകളും ഇക്കുറി ബിജെപി നേടി. 2002ലെ തെരഞ്ഞെടുപ്പിൽ നേടിയ 127 ആയിരുന്നു ഇതുവരെ ബിജെപിയുടെ ഏറ്റവും മികച്ച സീറ്റ് നില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week