29.4 C
Kottayam
Friday, June 5, 2026

ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആം ആദ്മി നീക്കം; ഇന്ത്യാ സഖ്യത്തിന് തിരിച്ചടി

Must read

ന്യൂഡല്‍ഹി: ബിഹാറില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയുണ്ടെന്നറിയിച്ച് ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. 2025-ലാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

എ.എ.പി. ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്ക്‌ ബിഹാറിലെ എ.എ.പി. നേതാക്കളും പ്രവര്‍ത്തകരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ സന്ദീപ് ബിഹാറില്‍ പാര്‍ട്ടി ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഡല്‍ഹിയില്‍നിന്നുള്ള എ.എ.പി. എം.എല്‍.എ.യും ബിഹാറിന്റെ ചുമതലയുമുള്ള അജേഷ് യാദവും യോഗത്തില്‍ പങ്കെടുത്തിരുന്നു.

സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായി കമ്മിറ്റി രൂപവത്കരിക്കാന്‍ യോഗത്തില്‍ നിര്‍ദേശമുണ്ടായി. അഭിപ്രായങ്ങള്‍ പലതാണെങ്കിലും രാജ്യം ആദ്യം വരണമെന്ന് ഇന്ത്യാ സഖ്യത്തെക്കുറിച്ച് സന്ദീപ് പറഞ്ഞു.

ബിഹാറില്‍ മത്സരിക്കുമെങ്കിലും എപ്പോള്‍ വേണമെന്നത് പാര്‍ട്ടി തീരുമാനിക്കും. നേരിട്ട് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാനാവില്ല. അതിനായി ആദ്യം സംഘടനയെ ശക്തിപ്പെടുത്തണം. എല്ലാ ഗ്രാമങ്ങളിലും പാര്‍ട്ടിക്ക് സ്വന്തമായി കമ്മിറ്റിയുണ്ടാക്കണം. അതിനായി ഇപ്പോള്‍ മുതല്‍ തന്നെ കഠിനാധ്വാനം ചെയ്യണം. സംഘടന ശക്തമായിത്തീരുന്ന മുറയ്ക്ക്, ബിഹാറില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും – സന്ദീപ് പഥക് പറഞ്ഞു.

- Advertisement -

അതേസമയം സംഭവത്തില്‍ പ്രതികരിച്ച് ബിഹാര്‍ ബി.ജെ.പി. നേതാവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ രംഗത്തെത്തി. എ.എ.പി.യെ ബിഹാറിലേക്ക് ക്ഷണിച്ചവര്‍ക്ക് ഈ നീക്കം ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറില്‍ 40 സീറ്റുകളുണ്ട്. എല്ലാത്തിലും എന്‍.ഡി.എ. തന്നെ വിജയിക്കും. എ.എ.പി.ക്ക് ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇത് അവരെ ക്ഷണിച്ചവര്‍ക്ക് പ്രശ്‌നം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

Popular this week