25.5 C
Kottayam
Sunday, June 7, 2026

പാന്‍കാര്‍ഡ് ഇനിയും ആധാറുമായി ലിങ്ക് ചെയ്‌തില്ലേ ? ആദായനികുതി വകുപ്പ് നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കൂ

Must read

മുംബൈ:നികുതിദായകര്‍ക്ക് ആധാര്‍ കാര്‍ഡ്, പാൻ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ളകാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ.

മാര്‍ച്ച്‌ മാസം വരെയായിരുന്ന മുൻപ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണ്‍ 30 വരെ ഇത് ആദായനികുതി വിഭാഗം ദീര്‍ഘിപ്പിച്ചു. എന്നാല്‍ മാര്‍ച്ച്‌ മാസത്തിന് ശേഷം ആധാര്‍-പാൻ കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നവര്‍‌ക്ക് 1000 രൂപ പിഴ നല്‍കേണ്ടതുണ്ട്. ഇപ്പോഴിതാ അവസാനതീയതി എന്നാണെന്ന് അറിയിച്ചശേഷം ആദായനികുതി വകുപ്പ് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

1961ലെ ആദായനികുതി നിയമമനുസരിച്ച്‌ ഒഴിവാക്കിയ വിഭാഗത്തില്‍ പെടാത്ത എല്ലാ പാൻ കാര്‍ഡ് ഉടമകളും 30.06.2023നോ അതിനുമുൻപോ ആധാറുമായി പാൻകാര്‍ഡ് ബന്ധിപ്പിക്കേണ്ടതാണ്. ഇത് നഷ്‌ടപ്പെടുത്തുകയാണങ്കില്‍ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം .’ ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്യുന്നു. അഥവാ ഇത് ചെയ്യാത്തവര്‍ക്ക് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും സൂചന നല്‍കുന്നു.

അത്തരം നികുതിദായകരുടെ പാൻകാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. ഒപ്പം ടാക്‌സ് ഡിഡക്‌ടഡ് അറ്റ് സോഴ്‌സ്(ടിഡിഎസ്) , ടിസിഎസ് എന്നിവയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ നികുതി കിഴിച്ചെടുക്കും.അത്തരം ആളുകളുടെ തീര്‍പ്പാക്കാത്ത റീഫണ്ട് തുകയോ അത്തരം റീഫണ്ടിന്റെ പലിശയോ നല്‍കില്ല.

- Advertisement -

ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി കൃത്യമായി കാര്‍ഡുകള്‍ ലിങ്ക് ചെയ്യിക്കുക. ഇതിനകം ചെയ്‌തവര്‍ ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ പരിശോധിച്ച്‌ ആധാര്‍-പാൻ കാര്‍ഡുകള്‍ തമ്മില്‍ ലിങ്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week