28.2 C
Kottayam
Friday, June 5, 2026

വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് ഓഡിറ്റോറിയത്തിൽ എത്തി; വിവാഹ സമ്മാനമായി പണം നല്‍കാനൊരുങ്ങി,കുടുംബം നിഷേധിച്ചു,വിവാഹവീട്ടിലെ ‘തല്ലുമാല’ ഇങ്ങനെ

Must read

തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹത്തിനിടെ കൂട്ടത്തല്ലുണ്ടായത് ‘ശത്രുവിന്റെ’ വരവോടെ. കല്യാണവുമായി ബന്ധപ്പെട്ട തർക്കമായിരുന്നില്ല പ്രശ്‌നമുണ്ടാക്കിയത്. വധുവിന്റെ അച്ഛൻ ഉൾപ്പെടെ മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 7.30നാണ് സംഭവം. വിവാഹത്തിന്റെ തലേന്ന് നടത്തിയ സൽക്കാരത്തിനിടെയാണ് കയ്യാങ്കളിയുണ്ടായത്. ഞായറാഴ്ചയാണ് വിവാഹം. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ്, വിവാഹ ഓഡിറ്റോറിയത്തിലെത്തി വിവാഹ സമ്മാനമായി പണം വാഗ്ദാനം ചെയ്തു. എന്നാൽ, കുടുംബം പണം നിഷേധിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാളെ, മുൻപ് വധുവിന്റെ സഹോദരനെ മർദിച്ച കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഇക്കാരണത്താൽ ഇയാളുടെ വീട്ടിൽ ക്ഷണക്കത്തു നൽകിയിരുന്നില്ല.

- Advertisement -

ബാലരാമപുരം സെൻ സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. ഉച്ചക്കട സ്വദേശിയുടെ മകളുടെ വിവാഹസത്കാരത്തിനിടെ വിഴിഞ്ഞം സ്വദേശിയായ ആൾ ഓഡിറ്റോറിയത്തിലെത്തുകയും വിവാഹം ക്ഷണിക്കാത്തതിനെച്ചൊല്ലി തർക്കിക്കുകയും ചെയ്തു. ബാലരാമപുരം ആർ.സി. തെരുവിലെ ഒരുകൂട്ടം യുവാക്കൾ വിഷയത്തിൽ ഇടപെട്ടതോടെയാണ് തർക്കം സംഘർഷത്തിലെത്തിയത്.

- Advertisement -

ഉച്ചക്കട സ്വദേശിയായ വയോധികനാണ് തലയ്ക്കു പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം മുമ്പും ഇത്തരത്തിലെ സംഘർഷം പ്രദേശത്തുണ്ടായെന്ന് നാട്ടുകാർ പറഞ്ഞു.

എന്നാൽ വിവാഹവീട്ടിലെ യുവാക്കളും പ്രദേശത്തെ ചില യുവാക്കളും തമ്മിൽ നേരത്തേയുണ്ടായിരുന്ന വിഷയമാണ് സംഘർഷത്തിനു കാരണമെന്ന് ചിലർ പറഞ്ഞു. ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി. 

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week