തിരുവല്ലയില്‍ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് കുളത്തില്‍ വീണ് യുവാവ് മരിച്ചു; പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍

തിരുവല്ലയില്‍ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് കുളത്തില്‍ വീണ് യുവാവ് മരിച്ചു; പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് കുളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കല്‍ സ്വാമിപാലം ശ്രീവിലാസത്തില്‍ ജയകൃഷ്ണനാണ് (22) മരിച്ചത്. ജയകൃഷ്ണന്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് അപകടം നടന്നത്. മൂവരേയും ഫയര്‍ഫോഴ്‌സ് എത്തിയാണ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ജയകൃഷ്ണന് മരണം സംഭവിച്ചിരുന്നു.

റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വാഹനം കുളത്തിലേക്ക് വീണത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അനന്തു ആശുപത്രി വിട്ടു. അതേ സമയം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐബി സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News