24.3 C
Kottayam
Thursday, June 4, 2026

കൊച്ചിയിൽ ഗുണ്ടകളുടെ ഭീഷണി ഭയന്ന് യുവാവ് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Must read

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയ്ക്കടുത്ത് തിരുവാണിയൂരില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര സ്വദേശി ബാബുവാണ് മരിച്ചത്. ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്നാണ് ജീവനൊടുക്കുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ബാബു എഴുതിയത് എന്ന് കരുതപ്പെടുന്ന കുറിപ്പില്‍ ഗുണ്ടകളായ ഹരീഷ്, മാണിക്യന്‍ എന്നിവരുടെ മര്‍ദനത്തെയും ഭീഷണിയേയും തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നത് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

തിരുവാണിയൂരിനടുത്ത് കാഞ്ഞിരപ്പുഴ കവലീശ്വരം പുഴയുടെ തീരത്തിനോട് ചേര്‍ന്നുള്ള മരത്തില്‍ ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനൽ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പ്രകാരം, നാട്ടിലെ ഗുണ്ടകളായ ഹരീഷും മാണിക്യനും കുറച്ചുനാളുകള്‍ക്ക് മുന്നേ ഒരു അടിപിടിക്കേസില്‍ അറസ്റ്റിലായിരുന്നു. ഈ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ബാബു സാക്ഷി പറയാന്‍ ചെല്ലാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഈ സംഭവത്തെച്ചൊല്ലി ഹരീഷും (പാപ്പി) മാണിക്യനും ബാബുവിനെ മര്‍ദിച്ചു. എന്തുകൊണ്ട് സാക്ഷി പറയാന്‍ എത്തിയില്ലെന്ന് ചോദിച്ചായിരുന്നു മര്‍ദനം. അന്നുതന്നെ ബാബു ഇതുമായി ബന്ധപ്പെട്ട് ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ രണ്ട് ഗുണ്ടകള്‍ക്കുമെതിരെ പരാതി നല്‍കി. ബാബുവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍. തയ്യാറാക്കുകയും പ്രതികളിലൊരാളായ ഹരീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍, അതിനുശേഷം ഹരീഷിനെ ജാമ്യത്തില്‍ ഇറക്കുന്നതിനടക്കം ബാബുവും കൂടെയുണ്ടായിരുന്നു. ശേഷം, ഇവര്‍ മൂവരും ഒരുമിച്ച് മദ്യപിച്ചതായും വിവരമുണ്ട്. അതേസമയം, ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഗുണ്ടകളായ ഹരീഷ്, മാണിക്യന്‍ എന്നിവര്‍ തന്നെ മര്‍ദിച്ചിരുന്നുവെന്നും ഇവര്‍ക്ക് അനുകൂലമായി സാക്ഷി പറയാന്‍ ചെല്ലാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ്. ഇക്കാര്യങ്ങളെല്ലാം പോലീസ് അന്വേഷിച്ചുവരികയാണ്.

- Advertisement -

ഹരീഷിനും മാണിക്യനുമെതിരെ ഹില്‍പാലസ് പോലീസിന് നല്‍കിയ പരാതിയുടെ എഫ്.ഐ.ആറിന്റെ പുറകില്‍ എഴുതിയ നിലയിലാണ് ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചത്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബാബുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week