26.2 C
Kottayam
Friday, June 5, 2026

‘ഡോക്ടർ തൊടുമ്പോൾ തന്നെ എല്ലാം ഭേദമായത് പോലെ’ ഓപ്പറേഷന് ശേഷവും രോ​ഗിയുടെ ശല്യം, പരാതി നൽകി വനിതാ ഡോക്ടർ

Must read

നോയിഡ: ഓപ്പറേഷൻ കഴിഞ്ഞ രോ​​ഗിയ്ക്ക് എതിരെ പരാതിയുമായി വനിതാ ഡോക്ടർ. മാസങ്ങളായി തന്നെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി നേത്രരോ​ഗ വിദ​ഗ്ധയാണ് രോ​ഗിയ്ക്ക് എതിരെ പരാതിയുമായി രം​ഗത്തെത്തിയത്. തൻ്റെ ക്ലിനിക്കിൽ ഓപ്പറേഷൻ നടത്തിയ രോ​ഗിയുടെ ശല്യം കാരണം തന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. 

2024 ഏപ്രിൽ 5 ന് രാവിലെ 10.30 ഓടെ ഇടത് കണ്ണിന് കാഴ്ച കുറവാണെന്ന് പറഞ്ഞ് പീയൂഷ് ദത്ത് കൗശിക് (48) എന്നയാൾ തന്റെ ക്ലിനിക്കിൽ വന്നെന്ന് ഡോക്ടർ പറഞ്ഞു. ഓപ്പറേഷൻ വേണ്ടി വരുമെന്ന് അറിയിച്ചപ്പോൾ അതിന് തയ്യാറാണെന്ന് കൗശികും ഭാര്യയും സമ്മതം അറിയിച്ചു. തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് മുമ്പുള്ള ഒരു പരിശോധനയ്‌ക്കിടെ കൗശിക് തന്നോട് മോശമായി പെരുമാറിയെന്ന് ഡോക്ടറുടെ പരാതിയിൽ പറയുന്നു. ‘ഡോക്ടർ, നിങ്ങൾ വളരെ സുന്ദരിയാണ്. നിങ്ങൾ അവിവാഹിതയായത് നന്നായി, നിങ്ങൾ എന്നെ തൊടുമ്പോഴോ പരിശോധിക്കുമ്പോഴോ എനിക്ക് വളരെയേറെ സുഖം തോന്നുന്നു’ എന്ന് കൗശിക് പറഞ്ഞെന്നാണ് ഡോക്ടറുടെ പരാതി. 

- Advertisement -

ഓപ്പറേഷൻ പൂർത്തിയാക്കി കൗശികിനെ അന്ന് തന്നെ ഡിസ്ചാർജ് ചെയ്തെങ്കിലും ശല്യം തുടരുകയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. കൗശിക്  ഇടയ്ക്കിടെ വിളിച്ചിരുന്നു. അസമയത്ത് ഉൾപ്പെടെ ഇയാൾ തന്നെ വിളിച്ചിരുന്നുവെന്നും‌ ഡോക്ടർ ആരോപിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ഇയാൾ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയെന്നും ഇതോടെ മാതാപിതാക്കളോട് കാര്യങ്ങൾ പറയുകയായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. 

- Advertisement -

താനൊരു അഭിഭാഷകനാണെന്ന് കൗശിക് പറഞ്ഞതായി ഡോക്ടർ‍ പൊലീസിനെ അറിയിച്ചു. സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ മെഡിക്കൽ പ്രാക്ടീസ് അവസാനിപ്പിക്കാൻ തനിയ്ക്ക് അറിയാമെന്നും സ്ഥാപനം പൂട്ടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തന്റെ ജോലിയെ ബാധിക്കുമെന്ന് കരുതിയാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്ന് ഡോക്ടർ പറഞ്ഞു.

- Advertisement -

കണ്ണിന് വേദന തോന്നുമ്പോൾ ഡോക്ടറോട് സംസാരിച്ചാൽ ആശ്വാസം കിട്ടുന്നുണ്ടെന്നായിരുന്നു കൗശികിന്റെ വാദം. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇത് കൗശികിനെ പ്രകോപിതനാക്കി. തന്നെ കുറിച്ച് വാട്സ്ആപ്പ് ​ഗ്രൂപ്പുകളിൽ മോശമായി സംസാരിച്ചു. സ്റ്റാഫുകളുമായി ബന്ധപ്പെട്ട് തന്നെ സംസാരിപ്പിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. 

രോ​ഗിയുടെ ശല്യം കൂടി വന്നതോടെ ക്ലിനിക്കിലെത്തുന്ന മറ്റ് രോ​ഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഡോക്ടർ പറഞ്ഞു. തനിയ്ക്ക് സ്വന്തം ക്ലിനിക്കിൽ ഓപ്പറേഷൻ പോലും ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെ മറ്റ് സ്ഥലങ്ങളിൽ പോയി ഓപ്പറേഷനുകൾ ചെയ്യേണ്ടി വന്നെന്നും ഇത് തന്റെ കരിയറിനെ ദോഷകരമായി ബാധിച്ചെന്നും ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 75 (2) 351 (2) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week