24.9 C
Kottayam
Friday, June 5, 2026

മുഖ്യമന്ത്രീ, നിങ്ങൾ മഹാരാജാവല്ല, കേരളാ മുഖ്യമന്ത്രിയെന്ന് സതീശൻ; പിണറായിയുടെ മറുപടി, സഭയിൽ വാക്ക്പോര്

Must read

തിരുവനന്തപുരം: നിയമസഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും. എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചശേഷം പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വാക്‌പോര്. താങ്കള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയാണ് എന്ന് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ താന്‍ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘നിങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. നവകേരളസദസ്സില്‍ യാത്ര ചെയ്തപ്പോള്‍ നിങ്ങള്‍ക്ക് തോന്നി നിങ്ങള്‍ മഹാരാജാവാണെന്ന്. നിങ്ങളോട് ഞങ്ങള്‍ പറയുന്നു, നിങ്ങള്‍ മഹാരാജാവല്ല, നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.’ -വി.ഡി. സതീശന്‍ പറഞ്ഞു.

പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞു. ‘ഞാന്‍ മഹാരാജാവൊന്നുമല്ല, ഞാന്‍ ജനങ്ങളുടെ ദാസനാണ്. എല്ലാ കാലത്തും ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ കൂടെയാണ് നിന്നിട്ടുള്ളത്. ജനങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യും. ജനങ്ങള്‍ക്കുവേണ്ടിയാണ്. ജനങ്ങളുടെ കൂടെയാണ്. ജനങ്ങളുടെ ദാസനാണ്.’ -മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷവും മഹാരാജാവല്ല എന്ന് പ്രതിപക്ഷനേതാവ് വീണ്ടും മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. ‘നിങ്ങള്… അധികാരം കയ്യില്‍ വന്നപ്പോള്‍ അമിതമായ അധികാരം ഉപയോഗിച്ച് പാവപ്പെട്ട കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയവരെ വരെ ന്യായീകരിച്ചപ്പൊ, നിങ്ങള്‍ ആ കുട്ടികളെ മുഴുവന്‍ മര്‍ദ്ദിച്ചപ്പോള്‍, നിങ്ങള്‍ വിചാരിച്ചു നിങ്ങള്‍ മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല. നിങ്ങള്‍ മഹാരാജാവല്ല എന്നാണ് കേരളം നിങ്ങളെ ഓര്‍മ്മപ്പെടുത്തിയത്.’ -സതീശന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week