പാലക്കാട്: നിലവിൽ കോൺഗ്രസുകാരനല്ലാത്തതിനാൽ (congress) കെപിസിസി (kpcc) ഭാരവാഹി പട്ടികയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് എവി ഗോപിനാഥ് (av gopinath). പ്രാഥമികാംഗത്വം രാജിവച്ചയാൾക്ക് ഭാരവാഹിത്വം തന്നില്ലെന്നു പറയുന്നത് ബുദ്ധിശൂന്യതയല്ലേയെന്നായിരുന്നു കെപിസിസി ഭാരവാഹിപ്പട്ടികയിൽ ഇടംപിടിക്കാത്തതിനെ കുറിച്ച് ഗോപിനാഥിന്റെ പ്രതികരണം.
കോൺഗ്രസ് പ്രാഥമികാംഗത്വം രാജി വെക്കാനുള്ള തീരുമാനം വളരെ ആലോചിച്ചെടുത്തതായിരുന്നുവെന്ന് വിശദീകരിച്ച അദ്ദേഹം, കോൺഗ്രസിലേക്ക് മടങ്ങുന്നതിനെപ്പറ്റി ഗൌരവതരമായ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും അറിയിച്ചു. രാജി വ്യക്തിപരമായ തീരുമാനമായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതല്ലാതെ മറ്റു കോൺഗ്രസുകാരുമായി സംസാരിച്ചിട്ടില്ല.
കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഏറ്റവും നല്ല അടുപ്പം തന്നെയാണുള്ളതെന്ന് വിശദീകരിച്ച ഗോപിനാഥ്, സുധാകരനായതിനാൽ എന്നെ ബോധപൂർവ്വം ഒഴിവാക്കും എന്നു വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു. സെമി കേഡർ സിസ്റ്റം വിജയകരമായി നടപ്പാക്കാൻ കേഡ റെ ഒഴിവാക്കുന്നതാവും കോൺഗ്രസിലെ പുതിയ രീതിയെന്ന് പരിഹസിച്ച അദ്ദേഹം,
താൻ സെമികേഡറല്ല, കേഡറാണെന്നും കൂട്ടിച്ചേർത്തു