25.5 C
Kottayam
Friday, June 5, 2026

ആശ്വാസവാര്‍ത്ത!നഷ്ടപ്പെട്ട മൊബൈൽ തിരിച്ചുപിടിക്കാൻ സംവിധാനം വരുന്നു

Must read

ന്യൂഡൽഹി : മൊബൈൽഫോൺ നഷ്ടപ്പെട്ടാൽ ഇനി വിഷമിക്കേണ്ട. അത് എവിടെയുണ്ടെന്ന് കണ്ടുപിടിക്കാം ഉപയോഗിക്കുന്നത് തടയാം. അതിനായി സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ.) എന്ന പദ്ധതി കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) ആണ് നടപ്പാക്കുന്നത്. ബുധനാഴ്ച നിലവിൽവരും.

ഡൽഹി, മഹാരാഷ്ട്ര, കർണാടക, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ ചില പ്രദേശങ്ങളിൽ ഇത് നേരത്തേ പരീക്ഷിച്ചിരുന്നു. 15 അക്ക ഐ.എം.ഇ.ഐ. നമ്പർ ഉപയോഗിച്ചാണ് പ്രവർത്തനം. നഷ്ടപ്പെട്ട മൊബൈൽഫോണുകൾ ഏതുതരത്തിൽ ഉപയോഗിച്ചാലും കണ്ടുപിടിക്കാൻ സാധിക്കുമെന്ന് സി-ഡോട്ട് പ്രോജക്ട്‌ ബോർഡ് സി.ഇ.ഒ. രാജ്കുമാർ ഉപാധ്യായ പറഞ്ഞു.

ക്ലോൺ ചെയ്ത മൊബൈൽ ഫോണുകളുടെ ഉപയോ​ഗം അറിയുന്നതിനായി എല്ലാ ടെലികോം ശൃംഖലകളിലും വേണ്ട ഫീച്ചറുകളും സംവിധാനത്തിൽ ചേർത്തിട്ടുണ്ട്. രാജ്യത്ത് ഫോണുകൾ വിൽക്കുന്നതിന് മുമ്പായി അവയെ തിരിച്ചറിയാനുള്ള IMEI നമ്പറുകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്നാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. ഇങ്ങവെ വരുമ്പോൾ മൊബൈൽ നെറ്റ്വർക്കുകൾ വഴി രജിസ്റ്റർ ചെയ്യാത്ത നമ്പറുകളുടെ സാന്നിധ്യം സിഇഐർ സംവിധാനം വഴി മനസ്സിലാക്കാനാകും.

സാധാരണയായി മോഷ്ടിച്ച മൊബൈൽ ഫോണുകളുടെ ​IMEI നമ്പറുകളിൽ മോഷ്ടാക്കൾ മാറ്റം വരുത്താറുണ്ട്. അപ്പോൾ ഡിവൈസ് ട്രാക്ക് ചെയ്യാൻ പ്രയാസമാണ്. വിവിധ ഡേറ്റാബേസുകളുടെ സ​ഹായത്തോടെ ക്ലോൺ ചെയ്ത് മൊബൈലുകൾ സിഇഐറിന് ബ്ലോക്ക് ചെയ്യാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week