പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് സുരേഷിനെ ക്ഷണിച്ചു. ചൊവ്വാഴ്ച യാത്ര മലമ്പുഴയിലെത്തും. ഈ ഘട്ടത്തിൽ സുരേഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.
ജാഥയിലേക്ക് യുഡിഎഫ് നേതാക്കൾ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചു. എന്നാൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലമ്പുഴയിൽ സ്ഥാനാർഥിയാക്കുന്നതിനെ കുറിച്ച് സുരേഷുമായി യുഡിഎഫ് നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ എന്തുകൊണ്ട് സിപിഎം തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ട് സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
1965ൽ നിലവിൽ വന്ന മലമ്പുഴ മണ്ഡലത്തിൽ നാളിതുവരെ സിപിഎം മാത്രമാണ് ജയിച്ചിട്ടുള്ളത്. വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും ടി. ശിവദാസനും ഉൾപ്പെടെ പാർട്ടിയുടെ തലപ്പൊക്കമുള്ള നേതാക്കന്മാർ പലവട്ടം പ്രതിനിധീകരിച്ച മണ്ഡലമാണിത്. എ. പ്രഭാകരനാണ് സിറ്റിങ് എംഎൽഎ.
യുഡിഎഫ് കഴിഞ്ഞ രണ്ട് തവണയായി ബിജെപിക്കും പിന്നിൽ മൂന്നാമതായി പോയ സീറ്റാണ് മലമ്പുഴ. വി.എസിന്റെ വിശ്വസ്ത അനുയായി ആയിരുന്ന സുരേഷിനെ സ്ഥാനാർഥിയാക്കുന്നതിലൂടെ മണ്ഡലത്തിൽ ഏതെങ്കിലും രീതിയിൽ ചലനമുണ്ടാക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സിപിഎമ്മിന്റെ ചുവപ്പുകോട്ടയിൽ സുരേഷിനെ പോലൊരാളെ മത്സരിപ്പിക്കുന്നത് മണ്ഡലത്തിന് കൂടുതൽ രാഷ്ട്രീയ-മാധ്യമ ശ്രദ്ധ കിട്ടുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.
പശ്ചാത്തലം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഏറ്റവും അടുത്ത വിശ്വസ്തനും ദീർഘകാലം അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമായിരുന്നു എ. സുരേഷ്.
പാർട്ടി നടപടി:
2013-ൽ സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് വി.എസിന്റെ മറ്റ് രണ്ട് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം സുരേഷിനെയും പാർട്ടി പുറത്താക്കിയിരുന്നു. വി.എസിനെതിരെയുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് അന്ന് സുരേഷിനെതിരെ നടപടിയെടുത്തത്.
പുതിയ നീക്കം:
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ ഭാഗമായി സന്ദീപ് വാര്യരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സുരേഷ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ തയ്യാറായത്. മലമ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി അദ്ദേഹം മത്സരിക്കാനാണ് സാധ്യത.
2. മലമ്പുഴ മണ്ഡലം:
തിരഞ്ഞെടുപ്പ് ചരിത്രം
മലമ്പുഴ എന്നും സി.പി.എമ്മിന്റെയും ഇടതുകോട്ടയായാണ് അറിയപ്പെടുന്നത്.വി.എസ് യുഗം (2001 – 2021): 2001 മുതൽ തുടർച്ചയായി നാല് തവണ വി.എസ്. അച്യുതാനന്ദൻ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. വി.എസിന് മലമ്പുഴയുമായുണ്ടായിരുന്ന വൈകാരിക ബന്ധം ഈ വിജയങ്ങളിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
2021 ഫലം:
വി.എസ് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ എ. പ്രഭാകരൻ (CPIM) 25,734 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.പ്രധാന വോട്ടുനില (2021):എ. പ്രഭാകരൻ (LDF): 75,934 വോട്ടുകൾസി. കൃഷ്ണകുമാർ (BJP): 50,200 വോട്ടുകൾഎസ്. കെ. അനന്തകൃഷ്ണൻ (UDF): 35,444 വോട്ടുകൾ
3. രാഷ്ട്രീയ പ്രാധാന്യം
ഇടതുപക്ഷ വോട്ടുകൾ: വി.എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ഒരാൾ മത്സരിക്കുമ്പോൾ, വി.എസ് ആരാധകരുടെയും നിഷ്പക്ഷരായ ഇടത് വോട്ടർമാരുടെയും പിന്തുണ ലഭിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.ത്രികോണ മത്സരം: ബി.ജെ.പിക്ക് വലിയ വോട്ട് വിഹിതമുള്ള (രണ്ടാം സ്ഥാനം) മണ്ഡലമായതിനാൽ, സുരേഷിന്റെ വരവ് മലമ്പുഴയിലെ മത്സരത്തെ ശക്തമായ ത്രികോണ പോരാട്ടമാക്കി മാറ്റും.
A. Suresh, the former Personal Assistant to V.S. Achuthanandan, is likely to be the UDF candidate in the Malampuzha constituency. Suresh has been invited to join the ‘Puthuyuga Yatra’ led by Opposition Leader V.D. Satheesan, which will reach Malampuzha on Tuesday. An official announcement regarding his candidacy is expected during the event.


