പതിനേഴ് വയസുള്ള പയ്യനാണ് അങ്ങനൊരു മെസേജ് അയച്ചത്; അതിലും അനാവശ്യമാണ് മറുപടിയിലൂടെ വന്നതെന്ന് നടി വൈഗ

കൊച്ചി:സ്റ്റാര്‍ മാജിക് അടക്കം മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയായി മാറിയ താരമാണ് വൈഗ റോസ്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ സിനിമയിലെ തന്റെയൊരു കുളി സീനിനെ പറ്റിയാണ് എല്ലാവര്‍ക്കും ചോദിക്കാനുള്ളതെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

എത്രയൊക്കെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കുളിസീനിലെ എന്നെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് പലരും എത്താറുള്ളത്. മാത്രമല്ല കേവലം പതിനേഴ് വയസുള്ള പയ്യന്‍ പോലും വളരെ മോശമായ സന്ദേശം അയച്ച് കൊണ്ട് എത്തിയിട്ടുണ്ടെന്ന് വൈഗ പറയുന്നു. അന്ന് സോഷ്യല്‍ മീഡിയയിലൂടെ ആ പയ്യന്റെ തനിനിറം താന്‍ പുറത്ത് കൊണ്ട് വന്നെങ്കിലും പിന്നീട് ക്ഷമിക്കുകയായിരുന്നു.

‘ഇത്രയും സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും ആളുകള്‍ക്ക് ഇഷ്ടം ലേശം ഗ്ലാമറായി അഭിനയിച്ച ചിത്രമാണെന്നാണ് വൈഗ പറയുന്നത്. അതിലെ കുളിസീനിനെ പറ്റിയാണ് പലരും ചോദിക്കുന്നത്. അതിന്റെ കാരണമെന്തെന്ന് അറിയില്ല.

ഒരിക്കല്‍ വിമാനയാത്രയില്‍ ഒരാള്‍ എന്നോട് ‘ഞാനത് കണ്ടിരുന്നു’, എന്ന് പറഞ്ഞു. ഏത് കുളിസീന്‍ ആണോന്ന് ചോദിച്ചപ്പോള്‍ അതേന്ന് പറഞ്ഞു. അതില്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന്’, ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ വൈഗ പറയുന്നു.

എന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന എല്ലാ കമന്റുകളും തന്നെ ഞാന്‍ വായിക്കാറുണ്ട്. ആവശ്യമുള്ളതിനൊക്കെ മറുപടിയും കൊടുക്കും. മുന്‍പ് ഓരോ സ്‌ക്രീന്‍ഷോട്ടും എടുത്ത് വെച്ചിട്ട് വല്ലാതെ റിയാക്ട് ചെയ്യുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ ഒന്നുമില്ല, മോശമായ കമന്റിട്ടവനെ കാണുമ്പോള്‍ നേരെ പോയി അദ്ദേഹത്തെ അങ്ങ് ബ്ലോക്ക് ചെയ്യും. ഇതോടെ കഴിഞ്ഞല്ലോന്ന് വൈഗ സൂചിപ്പിക്കുന്നു.

മുന്‍പൊരിക്കല്‍ വളരെ ചെറിയൊരു പയ്യന്‍ എനിക്ക് മെസേജ് അയച്ചു. വളരെ അനാവശ്യമായൊരു സംസാരമാണ് പുള്ളിയില്‍ നിന്നും വന്നത്. ഇപ്പോഴാണ് എല്ലാവരും ഫേക്ക് ഐഡി കളില്‍ നിന്നും കമന്റിടുന്നത്. അതിന് മുന്‍പ് നടന്ന സംഭവമാണ്. ഒരു പയ്യന്‍ എനിക്ക് മെസേജ് അയച്ചു. അത് കണ്ടതോടെ എനിക്ക് തന്നെയാണോ അയച്ചതെന്ന് ചോദിച്ചു. അതേ എന്ന് പറഞ്ഞപ്പോള്‍ മര്യാദയ്ക്ക് സംസാരിക്കാന്‍ ഞാന്‍ പറഞ്ഞു.

എന്നാല്‍ അതിന് ലഭിച്ച മറുപടി ആദ്യ മെസേജിനെക്കാളും വളരെ മോശമായിരുന്നു. അത് കണ്ടതോടെ ഞാനത് സ്‌ക്രീന്‍ഷോട്ട് എടുത്ത് പുറത്ത് വിട്ടു. പിന്നെ നോക്കുമ്പോള്‍ പുള്ളി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ശേഷം വേറൊരു അക്കൗണ്ടില്‍ നിന്നും തന്റെ വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്‌നമാണെന്നും അവര്‍ ആത്മഹത്യ ചെയ്ത് കളയുമെന്നുമൊക്കെ പറഞ്ഞു. വേണമെങ്കില്‍ വീട്ടില്‍ വന്ന് കാല് പിടിക്കാമെന്ന് വരെ ആ പയ്യന്‍ പറഞ്ഞു.

പിന്നെ ആലോചിച്ചപ്പോള്‍ സാരമില്ല, പോട്ടെ എന്ന് കരുതി ആ പ്രശ്‌നം ഒഴിവാക്കുകയായിരുന്നു. ആ പയ്യന് ഏകദേശം പതിനേഴ് വയസേ മറ്റോ ഉള്ളു. ഇപ്പോള്‍ പിന്നെ ആരും ഒര്‍ജിനല്‍ അക്കൗണ്ടില്‍ നിന്നും മെസേജ് അയക്കാറില്ല. എല്ലാവര്‍ക്കും ഫേക്ക് അക്കൗണ്ടുകളാണ്.

അതുകൊണ്ട് അത്തരം പേജുകളൊക്കെ ബ്ലോക്ക് ചെയ്ത് വെക്കുന്നതാണ് തന്റെ പതിവ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഒരുപാട് വിഷമിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് ചെറുതാണെങ്കിലും വലുതാണെങ്കിലും മോശം കമന്റ് വന്നാല്‍ അന്നേരം തന്നെ പിടിച്ച് ബ്ലോക്ക് ചെയ്യുമെന്നാണ് വൈഗ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News