24.9 C
Kottayam
Friday, June 5, 2026

ബഹ്റൈനിലേക്കുള്ള തൊഴിലന്വേഷകര്‍ക്ക് തിരിച്ചടി;സന്ദർശക വീസ തൊഴിൽ വീസയിലേക്ക് മാറ്റുന്നത് നിർത്തലാക്കിയേക്കും

Must read

മനാമ: സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറുന്ന രീതി  തടയാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം  ചർച്ച ചെയ്യാൻ പാർലമെന്റ് തയ്യാറെടുക്കുന്നതായി സൂചന. ഇന്നത്തെ  പാർലമെന്‍റ് യോഗത്തിൽ  ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.

ബഹ്‌റൈൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ദേശീയ തൊഴിൽ ശക്തിയെ ശക്തിപ്പെടുത്തുക, ബഹ്‌റൈൻ പൗരന്മാരുടെ തൊഴിലിന് മുൻഗണന നൽകുക എന്നീ വിഷയങ്ങൾ   കണക്കിലെടുത്തുകൊണ്ടാണ് സന്ദർശക വീസകൾ തൊഴിൽ വീസയിലേക്ക് മാറുന്നത്  തടയാനുള്ള കാരണങ്ങളായി കണക്കാക്കുന്നത്.

നിയന്ത്രണങ്ങൾ കർശനമാക്കുന്നത്  കൂടാതെ, ടൂറിസ്റ്റ് വീസകളും വർക്ക് പെർമിറ്റുകളും ഉൾപ്പെടെ എല്ലാ വീസകളുടെയും റസിഡൻസ് പെർമിറ്റുകളുടെയും നിയന്ത്രണങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണൽ, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻപിആർഎ) കർശനമാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

സന്ദർശക വീസകൾ വർക്ക് പെർമിറ്റാക്കി മാറ്റരുതെന്ന് സ്പോൺസർമാരോട് ആവശ്യപ്പെടുന്നതുൾപ്പെടെ, വീസകൾ സംബന്ധിച്ച  കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കി വരികയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

- Advertisement -


മലയാളികൾ അടക്കമുള്ള നിരവധി തൊഴിൽ രഹിതരാണ് ബഹ്റൈനിലേക്ക് സന്ദർശക വീസയിൽ എത്തി ജോലി അന്വേഷിക്കുന്നത്. സന്ദർശക വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് രാജ്യത്ത് താമസിച്ച്  കൊണ്ട് തന്നെ മാറാൻ കഴിയില്ലെന്ന വ്യവസ്‌ഥ പ്രാബല്യത്തിൽ വന്നാൽ അത് നിരവധി യുവാക്കളുടെ പ്രതീക്ഷയ്ക്കാണ് മങ്ങലേൽക്കുക. നിലവിൽ നിരവധി കമ്പനികളിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് പലരും  ‘ലോക്കൽ ട്രാൻസ്ഫർ ‘ ,അല്ലെങ്കിൽ വീസിറ്റിങ് വീസയിൽ എത്തിയ ഉദ്യോഗാർഥികളെയോ ആണ് കൂടുതലും പരിഗണിക്കുന്നത്.

- Advertisement -

വിമാന ടിക്കറ്റ് നൽകേണ്ട, നിരവധി ഉദ്യോഗാർഥികളെ  നേരിട്ട് അഭിമുഖം നടത്താം, സന്ദർശക വീസയിൽ എത്തിയവർ ഏതു വിധേനയെങ്കിലും ജോലിയിൽ കയറാൻ താൽപ്പര്യം ഉള്ളവർ ആയതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളം നൽകിയാൽ മതിയാകും എന്നിങ്ങനെയൊക്കെയുള്ള സൗകര്യങ്ങളാണ് കമ്പനികളെ ഇത്തരത്തിൽ ഉദ്യോഗാർഥികളെ റിക്രൂട്ട്  ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്.

നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഗൾഫ് തൊഴിൽ പരിചയം ഉള്ളവരെയാണ് കമ്പനികൾ കൂടുതലും അന്വേഷിക്കുന്നത്. കുറഞ്ഞ ശമ്പളം ആയാലും അങ്ങനെ ഒരു  ‘ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ‘ എങ്കിലും ലഭിക്കുമല്ലോ എന്നാണ് ഉദ്യോഗാർഥികളും കരുതുന്നത്. ലേബർ മേഖലയിലും സാങ്കേതിക വിദഗ്ധർ ആയ ഉദ്യോഗാർഥികളെയുമാണ് കമ്പനികളിൽ കൂടുതൽ ആവശ്യവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week