25.5 C
Kottayam
Saturday, June 6, 2026

ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊന്നു, ഭീതിയിൽ ഗ്രാമ്പി നിവാസികൾ

Must read

മൂന്നാർ: കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തതോടെ ഭീതിയിലായിരിക്കുകയാണ്  ഇടുക്കി ഗ്രാമ്പിയിലെ ആളുകൾ. ഏശയ്യയുടെ  പശുവിനെയാണ് കടുവ കൊന്നു തിന്നത്. സമീപത്തുള്ള അരണക്കൽ എസ്റ്റേറ്റിലും കടുവ പശുവിനെ ആക്രമിച്ചിരുന്നു. ചൊവാഴ്ച്ച രാവിലെ മേയാനഴിച്ചു വിട്ട പശു രാത്രിയായിട്ടും തിരികെയത്തിയില്ല.  തുടർന്ന് ഏശയ്യ കുടുംബത്തോടൊപ്പം നടത്തിയ തെരച്ചിലിലാണ് ലയത്തിൽ നിന്നും നൂറ് മീറ്റർ മാത്രം അകലെ കാടിന് സമീപത്ത് പശുവിൻറെ ജഡം കണ്ടെത്തിയത്. 

മൗണ്ട് സെക്ഷനിലെ വനം വകുപ്പ് ജീവനക്കാരെത്തി നടത്തിയ പരിശോധനയിൽ സമീപത്ത് കടുവയുടെ  കാൽപാടുകളും കണ്ടെത്തി. വണ്ടിപ്പെരിയാറിൽ നിന്നും വെറ്റിനറി സർജനെത്തി നടത്തിയ പരിശോധനയിൽ പശുവിനെ കൊന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചു.

ഭയപ്പാടിലായ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.  ഇതോടെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള അനുമതിക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്തംഗം ദേവി ഈശ്വരൻ പറഞ്ഞു.

കഴിഞ്ഞ ആറ് മാസത്തിനിടെ ഗ്രാമ്പി, പരുംന്തുംപാറ, അരണക്കൽ ഹില്ലാഷ് എന്നിവിടങ്ങളിലായി പത്തിലധികം വളർത്തു മൃഗങ്ങളാണ് വന്യമൃഗ ആക്രമണത്തിൽ ചത്തത്. ചൊവ്വാഴ്ച്ച  അരണക്കൽ എസ്റ്റേറ്റിലെ ഹില്ലാഷ് ഡിവിഷനിൽ  അയ്യപ്പൻ എന്നയാളുടെ പശുവിനും വന്യ ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.  

- Advertisement -

ഇതോടെ അയ്യപ്പൻറെ  നാല് പശുക്കളാണ് ആക്രമണത്തിനിരയായത്.  നാട്ടുകാർ പ്രതിഷേധിച്ചതോടെ ഹില്ലാഷ്   ഭാഗത്ത് വനം വകുപ്പ്  നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. പ്രദേശത്ത് മുഴുവൻ സമയ പട്രോളിംഗ് നടത്തുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week