ഇടുക്കി: ഒന്നര വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശി ദസറത്തിന്റെ മകൻ ശ്രയേസാണ് മരിച്ചത്. കോരമ്പാറയിലെ ഏലത്തോട്ടത്തിൽ സ്ഥാപിച്ച പടുതാക്കുളത്തിലാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ വീണതാകമെന്നാണ് സംശയം.
കൃഷിയിടത്തിലെ ഷെഡിൽ ഉറക്കി കിടത്തിയ കുട്ടിയെ കാണാതാവുകയായിരുന്നു.നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദ്ദേഹം പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ.പോലീസ് സ്ഥലത്തെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

